Advertisment

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയുമായി ഒളിച്ചോടി. ശേഷം, പെൺകുട്ടിയെ ഒന്നര മാസം തടവില്‍ വെച്ചു. വിവാഹിതനായ ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍, സംഭവം മാണ്ഡ്യയിൽ

New Update
G

ബം​ഗലൂരു: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയുമായി ഒളിച്ചോടിയ ട്യൂഷന്‍ അധ്യാപകൻ അറസ്റ്റിൽ. കർണാടകയിലെ മാണ്ഡ്യയില്‍ നിന്നും രണ്ട് മാസം മുമ്പ് പെൺകുട്ടിയുമായി കടന്നുകളഞ്ഞയാളാണ് പിടിയിലായത്. 

Advertisment

പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അഭിഷേക് ഗൗഡയ്ക്കെതിരെ (25) തട്ടിക്കൊണ്ടുപോകലിന് കേസെടുത്തിരുന്നു. പ്രതി വിവാഹിതനാണെന്നും രണ്ട് വയസ്സുള്ള കുട്ടിയുണ്ടെന്നും പൊലീസ് അറിയിച്ചു.


നവംബര്‍ 23ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതായും ജെപി നഗര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. 


ഇയാൾ തട്ടിക്കൊണ്ടുപോയി ഒളിവിൽ പാർപ്പിച്ച പെൺകുട്ടിയ ജനുവരി അഞ്ചിന് മാണ്ഡ്യ ജില്ലയിലെ മലവള്ളി താലൂക്കില്‍ നിന്ന് പോലീസ് രക്ഷപ്പെടുത്തിയിരുന്നു. 

പ്രതിക്കെതിരെ തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം എന്നീ കുറ്റങ്ങള്‍ ചുമത്തി. 

 

 

Advertisment