ഗുവാഹത്തി: ഗുവാഹത്തിയിൽ വെള്ളപ്പൊക്കത്തിൽ കാണാതായ എട്ടുവയസ്സുകാരനായി മൂന്നാം ദിവസവും തിരച്ചിൽ.
കനത്ത മഴയിൽ ഗുവാഹത്തി മുങ്ങിയതോടെയാണ് ഹീരാലാലിന്റെ എട്ടുവയസ്സുള്ള മകൻ അഭിനാഷിനെ അഴുക്കുചാലിൽ വീണ് കാണാതായത്. സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ വെള്ളപ്പൊക്കത്തിൽ ആറ് പേർ മരിച്ചു.
വ്യാഴാഴ്ച വൈകിട്ടാണ് കുട്ടിയെ കാണാതായത്. കനത്ത മഴയ്ക്കിടെ വീട്ടിലേക്കുള്ള യാത്രയിൽ അഭിനാഷ് പിതാവിൻ്റെ സ്കൂട്ടറിൽ നിന്ന് തെന്നി ഓടയിൽ വീഴുകയായിരുന്നു.
വിവിധ ദുരന്ത നിവാരണ ഏജൻസികളുടെ സഹായത്തോടെ കുട്ടിയെ കണ്ടെത്താനുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. സ്‌നിഫർ ഡോഗ്‌സ്, സൂപ്പർ സക്കറുകൾ, എക്‌സ്‌കവേറ്റർ സന്നാഹങ്ങൾ തിരച്ചിലിനായി വിന്യസിച്ചിട്ടുണ്ട്.