മും​ബൈ​യി​ൽ 7 മാ​സ​ത്തി​നി​ടെ കാ​ണാ​താ​യ​ത് 93 പെ​ൺ​കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 145 കു​ട്ടി​ക​ളെ. തി​രോ​ധാ​ന​ങ്ങ​ൾ​ക്ക് പിന്നിൽ മനുഷ്യക്കടത്തെന്ന് സംശയം

New Update
G

മും​ബൈ: മും​ബൈ​യി​ൽ നി​ന്നും കാ​ണാ​താ​കു​ന്ന കു​ട്ടി​ക​ളു​ടെ ‌എ​ണ്ണ​ത്തി​ൽ ആ​ശ​ങ്കാ​ജ​ന​ക​മാ​യ വ​ർ​ധ​ന​വ്. ക​ഴി​ഞ്ഞ 36 ദി​വ​സ​ത്തി​നു​ള്ളി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത 82 കു​ട്ടി​ക​ളെ കാ​ണാ​താ​യ​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

Advertisment

ജൂ​ൺ മു​ത​ൽ ഡി​സം​ബ​ർ വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ മും​ബൈ​യി​ൽ നി​ന്ന് 93 പെ​ൺ​കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 145 കു​ട്ടി​ക​ളെ കാ​ണാ​താ​യ​താ​യി പോ​ലീ​സ് രേ​ഖ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

ന​വം​ബ​ർ ഒ​ന്നി​നും ഡി​സം​ബ​ർ ആ​റി​നും ഇ​ട​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത 82 കേ​സു​ക​ളി​ൽ, കാ​ണാ​താ​യ​വ​രി​ൽ കൂ​ടു​ത​ലും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രാ​ണ്. ഇ​തി​ൽ 41 പെ​ൺ​കു​ട്ടി​ക​ളും 18 വ​യ​സ് വ​രെ പ്രാ​യ​മു​ള്ള 13 ആ​ൺ​കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു.

ഈ ​കാ​ല​യ​ള​വി​ൽ കാ​ണാ​താ​യ​വ​രി​ൽ അ​ഞ്ച് വ​യ​സ് വ​രെ പ്രാ​യ​മു​ള്ള പെ​ൺ​കു​ട്ടി​ക​ളും 11 വ​യ​സ് വ​രെ പ്രാ​യ​മു​ള്ള ആ​ൺ​കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു.

കു​ർ​ള വി​ല്ലേ​ജ്, വ​ക്കോ​ള, പ​വാ​യ്, മാ​ൽ​വാ​നി, സ​ക്കി​നാ​ക്ക തു​ട​ങ്ങി​യ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി പോ​ലീ​സ് നി​ര​വ​ധി കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. തി​രോ​ധാ​ന​ങ്ങ​ൾ​ക്ക് പി​ന്നി​ലെ പ്ര​ധാ​ന കാ​ര​ണം മ​നു​ഷ്യ​ക്ക​ട​ത്താ​ണെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു.‌

കാ​ണാ​താ​യ​വ​രു​ടെ ക​ണ​ക്കു​ക​ൾ

ജൂ​ൺ: 26 കു​ട്ടി​ക​ൾ (എ​ല്ലാ​വ​രും പെ​ൺ​കു​ട്ടി​ക​ൾ)
ജൂ​ലൈ: 25 കു​ട്ടി​ക​ൾ (15 ആ​ൺ​കു​ട്ടി​ക​ൾ, 10 പെ​ൺ​കു​ട്ടി​ക​ൾ)
ഓ​ഗ​സ്റ്റ്: 19 കു​ട്ടി​ക​ൾ (അ​ഞ്ച് ആ​ൺ​കു​ട്ടി​ക​ൾ, 14 പെ​ൺ​കു​ട്ടി​ക​ൾ)
സെ​പ്റ്റം​ബ​ർ: 21 കു​ട്ടി​ക​ൾ (ആ​റ് ആ​ൺ​കു​ട്ടി​ക​ൾ, 15 പെ​ൺ​കു​ട്ടി​ക​ൾ)
ഒ​ക്ടോ​ബ​ർ: 19 കു​ട്ടി​ക​ൾ (12 ആ​ൺ​കു​ട്ടി​ക​ൾ, ഏ​ഴ് പെ​ൺ​കു​ട്ടി​ക​ൾ)
ന​വം​ബ​ർ: 24 കു​ട്ടി​ക​ൾ (ഒ​ൻ​പ​ത് ആ​ൺ​കു​ട്ടി​ക​ൾ, 15 പെ​ൺ​കു​ട്ടി​ക​ൾ)
ഡി​സം​ബ​ർ (ഇ​തു​വ​രെ): 11 കു​ട്ടി​ക​ൾ (അ​ഞ്ച് ആ​ൺ​കു​ട്ടി​ക​ൾ, ആ​റ് പെ​ൺ​കു​ട്ടി​ക​ൾ)

Advertisment