മകനെ വിഷം നൽകി കൊലപ്പെടുത്തി; 4 വർഷം ജയിലിൽ കിടന്ന മുംബൈ സ്വദേശിയെ തെളിവില്ലാത്തതിനാൽ വെറുതെ വിട്ടു

മൊഴികളിലെ വൈരുദ്ധ്യങ്ങള്‍, തെളിവുകളുടെ അഭാവം, കൂറുമാറിയ സാക്ഷികള്‍ എന്നിവയും കോടതി ചൂണ്ടിക്കാട്ടി.

New Update
KUWAIT COURT

മുംബൈ:  മൂന്ന് മക്കള്‍ക്ക് വിഷം നല്‍കിയെന്ന കുറ്റത്തിന് നാല് വര്‍ഷം ജയിലില്‍ കഴിഞ്ഞ 37-കാരനായ മന്‍ഖുര്‍ഡ് സ്വദേശിയെ മുംബൈ കോടതി വെറുതെ വിട്ടു. പ്രോസിക്യൂഷന്റെ കേസ് പൂര്‍ണ്ണമായും തകര്‍ന്നതായി ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.

Advertisment

'പ്രതിയെ നിലവിലെ കുറ്റവുമായി ബന്ധിപ്പിക്കുന്നതില്‍ പ്രോസിക്യൂഷന്‍ ദയനീയമായി പരാജയപ്പെട്ടു' എന്നാണ് പ്രതിയായ മുഹമ്മദ് അലി നൗഷാദ് അലി അന്‍സാരിയെ വെറുതെ വിട്ടുകൊണ്ട് അഡീഷണല്‍ സെഷന്‍സ് ജഡ്ജി അശ്വിനി കസ്തൂരെ പറഞ്ഞത്.


മൊഴികളിലെ വൈരുദ്ധ്യങ്ങള്‍, തെളിവുകളുടെ അഭാവം, കൂറുമാറിയ സാക്ഷികള്‍ എന്നിവയും കോടതി ചൂണ്ടിക്കാട്ടി.

2021 ജൂൺ 25-ന് വൈകുന്നേരം 5 മണിക്കും 7 മണിക്കും ഇടയിൽ, മക്കളെ കൊല്ലാൻ ഉദ്ദേശിച്ച് ഇയാൾ എലിവിഷമായ 'റാറ്റോൾ' ഐസ്‌ക്രീമിൽ കലർത്തി മകൾക്കും രണ്ട് മക്കൾക്കും നൽകിയെന്നാണ് ആരോപണം

Advertisment