ഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ അതിര്‍ത്തി സ്ഥിതിഗതികള്‍ സംബന്ധിച്ച് ഇന്ത്യയുമായി അടുത്തിടെ നടത്തിയ നയതന്ത്ര ചര്‍ച്ചകളെ 'വ്യക്തം' എന്ന് വിശേഷിപ്പിച്ച് ചൈന.
ഇരു രാജ്യങ്ങളും തമ്മിലുള്ള വര്‍ക്കിംഗ് മെക്കാനിസം ഫോര്‍ കണ്‍സള്‍ട്ടേഷന്‍ ആന്‍ഡ് കോര്‍ഡിനേഷന്‍ (ഡബ്ല്യുഎംസിസി) ചട്ടക്കൂടിന് കീഴിലാണ് ചര്‍ച്ചകള്‍ നടന്നത്.
'ചൈന-ഇന്ത്യ അതിര്‍ത്തി പ്രശ്നത്തിനായുള്ള പ്രത്യേക പ്രതിനിധികളുടെ (എസ്ആര്‍) 23-ാമത് യോഗത്തിന്റെ ഫലങ്ങള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് ആഴത്തിലുള്ള ആശയവിനിമയത്തില്‍ ഇരുപക്ഷവും ശ്രദ്ധ കേന്ദ്രീകരിച്ചു.
24-ാമത് യോഗത്തിന് സംയുക്തമായി തയ്യാറെടുക്കാന്‍ സമ്മതിച്ചതായും ചൈനീസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
അതിര്‍ത്തി പ്രദേശങ്ങളിലെ പൊതുവായ സമാധാനത്തിലും ശാന്തതയിലും ഇരുപക്ഷവും സംതൃപ്തി പ്രകടിപ്പിച്ചതായും ഇത് ഉഭയകക്ഷി ബന്ധങ്ങള്‍ ക്രമേണ സാധാരണ നിലയിലാകുന്നതിലേക്ക് നയിച്ചതായും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.