ഡല്‍ഹി: ടിബറ്റില്‍ വന്‍തോതില്‍ ലിഥിയം ശേഖരം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഈ കണ്ടെത്തലോടെ ബെയ്ജിംഗിന്റെ ലിഥിയം കരുതല്‍ ശേഖരം ഏകദേശം മൂന്നിരട്ടി വര്‍ദ്ധിച്ചു. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ലിഥിയം ശേഖരമുള്ള രാജ്യമായി ചൈന മാറുകയും ചെയ്തു.
സയന്‍സ് ആന്‍ഡ് ടെക്നോളജി ഡെയ്ലി പറയുന്നതനുസരിച്ച് പുതുതായി കണ്ടെത്തിയ ഖനികളില്‍ ടിബറ്റിലെ 2,800 കിലോമീറ്റര്‍ സ്പോഡുമീന്‍ ബെല്‍റ്റ് ഉള്‍പ്പെടുന്നു. ഈ ബെല്‍റ്റില്‍ 6.5 ദശലക്ഷം ടണ്ണിലധികം ലിഥിയം വിഭവങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഒരുപക്ഷേ 30 ദശലക്ഷം ടണ്‍ വരെ ലിഥിയം ഇതില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്
ടിബറ്റന്‍ പീഠഭൂമിയില്‍ പുതുതായി കണ്ടെത്തിയ ഉപ്പുതടാകങ്ങളില്‍ 14 ദശലക്ഷം ടണ്ണിലധികം ലിഥിയം അടങ്ങിയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോകത്തിലെ ഇത്തരത്തിലുള്ള മൂന്നാമത്തെ വലിയ ശേഖരണമാണിത്. ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് ടിബറ്റില്‍ നിര്‍മ്മിക്കാന്‍ ചൈന തയ്യാറെടുക്കുകയാണ്. ഇതോടെ മേഖലയില്‍ ചൈനയുടെ പിടി ശക്തമാക്കും.
ഊര്‍ജ സംഭരണ സംവിധാനങ്ങള്‍, ആശയവിനിമയം, വൈദ്യചികിത്സ, ന്യൂക്ലിയര്‍ റിയാക്ടര്‍ ഇന്ധനം എന്നിവയില്‍ ലിഥിയം ഉപയോഗിക്കുന്നത് കാരണം ഇതിനെ വെളുത്ത സ്വര്‍ണ്ണം എന്ന് വിളിക്കുന്നു. നിരവധി സാങ്കേതികവിദ്യകളിലും ഇത് ഉപയോഗിക്കുന്നുണ്ട്.