New Update
/sathyam/media/media_files/lQ256GDpn4yQ8a4UdLWG.jpg)
ന്യൂഡല്‍ഹി: ഇന്ത്യ, യുഎസ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പുകള്‍ തടസപ്പെടുത്താന്‍ ചൈന എഐ വഴി സൃഷ്ടിക്കുന്ന ഉള്ളടക്കങ്ങള്‍ ഉപയോഗിച്ചേക്കാമെന്ന് മൈക്രോസോഫ്റ്റിന്റെ മുന്നറിയിപ്പ്. കുറഞ്ഞപക്ഷം സോഷ്യല്‍ മീഡിയയിലൂടെയെങ്കിലും ചൈന ഇത്തരത്തിലുള്ള ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കുകയും വിതരണം ചെയ്യുകയും ചെയ്യുമെന്ന് മൈക്രോസോഫ്റ്റ് പറയുന്നു.
Advertisment
ഇത്തരം ഉള്ളടക്കങ്ങള്‍ തിരഞ്ഞെടുപ്പ് ഫലങ്ങളെ ബാധിക്കാനുള്ള സാധ്യത കുറവാണെങ്കിലും, വീഡിയോകൾ, ഓഡിയോ എന്നിവ വർദ്ധിപ്പിക്കുന്നതിൽ ചൈനയുടെ പരീക്ഷണങ്ങൾ തുടരാൻ സാധ്യതയുണ്ട്. ജനുവരിയിൽ നടന്ന തായ്‌വാൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ എഐ വഴി സൃഷ്ടിച്ച തെറ്റായ വിവര പ്രചാരണത്തിന് ചൈന ഇതിനകം ശ്രമിച്ചിരുന്നുവെന്ന് മൈക്രോസോഫ്റ്റ് റിപ്പോർട്ടിൽ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us