ജമ്മു കശ്മീരിലും ലഡാക്കിലും അനധികൃത പ്രവേശനം; ചൈനീസ് പൗരൻ കശ്മീരിൽ പിടിയിൽ

ഇയാളുടെ ഫോണ്‍ ചരിത്രം പരിശോധിച്ചപ്പോള്‍ താഴ്വരയില്‍ സിആര്‍പിഎഫിന്റെ വിന്യാസം അന്വേഷിക്കുന്നതായി കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

New Update
Untitled

ഡല്‍ഹി: അനുമതിയില്ലാതെ ലഡാക്കിലേക്കും ജമ്മു കശ്മീരിലേക്കും പ്രവേശിച്ച ഒരു ചൈനീസ് പൗരനെ കസ്റ്റഡിയിലെടുത്തു.

Advertisment

വാരണാസി, ആഗ്ര, ന്യൂഡല്‍ഹി, ജയ്പൂര്‍, സാരനാഥ്, ഗയ, കുഷി നഗര്‍ എന്നിവിടങ്ങളിലെ ബുദ്ധമത കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കുന്ന ടൂറിസ്റ്റ് വിസയില്‍ നവംബര്‍ 19 ന് ഹു കോങ്തായ് ഡല്‍ഹിയിലെത്തി.


ഇയാള്‍ മൂന്ന് ദിവസം സാന്‍സ്‌കാര്‍ മേഖലയില്‍ പര്യടനം നടത്തുകയും ഡിസംബര്‍ 1 ന് ശ്രീനഗറില്‍ ഇറങ്ങുന്നതിന് മുമ്പ് ഹിമാലയന്‍ പട്ടണത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.


ഇയാളുടെ ഫോണ്‍ ചരിത്രം പരിശോധിച്ചപ്പോള്‍ താഴ്വരയില്‍ സിആര്‍പിഎഫിന്റെ വിന്യാസം അന്വേഷിക്കുന്നതായി കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിവിധ ഏജന്‍സികള്‍ ഇയാളെ ചോദ്യം ചെയ്യുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Advertisment