ചിത്രം മോർഫ് ചെയ്തു, കുട്ടികൾക്ക് വധഭീഷണി; പരാതി നൽകി ഗായിക ചിന്മയി ശ്രീപദ

New Update
chinmayi Untitledsi

ചെന്നൈ: സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്ന് മോർഫ് ചെയ്ത ചിത്രം ലഭിച്ചതിനെതിരെ ശക്തമായ പ്രതികരണവുമായി ഗായിക ചിന്മയി ശ്രീപദ. കഴിഞ്ഞ ഏതാനും ആഴ്ചകളായി സമൂഹമാധ്യമങ്ങളിൽ നിന്നുണ്ടായ ഓൺലൈൻ ആക്രമണങ്ങളും ഭീഷണികളും സംബന്ധിച്ച വീഡിയോയും അവർ എക്സിൽ പങ്കുവെച്ചു. 

Advertisment

ഹൈദരാബാദ് സിറ്റി പൊലീസ് കമ്മിഷണർക്ക് ചിത്രവുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറിയതായും ചിന്മയി വ്യക്തമാക്കി. ഭർത്താവും നടനും സംവിധായകനുമായ രാഹുൽ രവീന്ദ്രൻ മംഗല്യസൂത്രത്തെ കുറിച്ച് അഭിപ്രായം രേഖപ്പെടുത്തിയതിനെ തുടർന്നാണ് ട്രോൾ ശക്തമായതെന്നും അവർ പറഞ്ഞു.

 ‘ഒരു പേജിൽ നിന്ന് എനിക്ക് ഇന്ന് ഒരു മോർഫ് ചെയ്ത ചിത്രം ലഭിക്കുകയും ഞാൻ പൊലീസിനെ ടാഗ് ചെയ്യുകയും ചെയ്തു. നിയമപരമായ നടപടി ഉണ്ടാകുമോ ഇല്ലയോ എന്നതല്ല ഇവിടെ വിഷയം. ഞാൻ അധിക്ഷേപിക്കപ്പെട്ടു. എന്‍റെ കുട്ടികൾക്ക് നേരെ വധഭീഷണി ഉണ്ടായി. 

തങ്ങൾക്ക് ഇഷ്ടമില്ലാത്ത സ്ത്രീകൾക്ക് കുട്ടികൾ ഉണ്ടാകരുത്, ഇനി ഉണ്ടായാൽ തന്നെ അവർ മരിക്കണം എന്ന് പറഞ്ഞ കുറച്ചുപേർക്കെതിരെ ഞാൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതിന് കയ്യടിച്ച് ചിരിക്കുന്ന പുരുഷന്മാരുണ്ടായിരുന്നു’. മോർഫ് ചെയ്ത ചിത്രവും വീഡിയോയും പങ്കുവെച്ചുകൊണ്ട് ചിന്മയി പറഞ്ഞു.

Advertisment