മകളുടെ പ്രണയവിവാഹത്തെ എതിര്‍ത്തു; മരുമകന്റെ മൂക്ക് മുറിച്ചെടുത്ത് മാതാപിതാക്കള്‍

ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ അവര്‍ കോടതിയില്‍ വിവാഹം കഴിച്ചതായി അറിയിച്ചു. ഇരുവരും പ്രായപൂര്‍ത്തിയായവരായതിനാല്‍ വിട്ടയക്കുകയും ചെയ്തു.

New Update
kerala police1

ജയ്പൂര്‍: മകളുടെ പ്രണയവിവാഹത്തെ എതിര്‍ത്ത മാതാപിതാക്കള്‍ മരുമകന്റെ മൂക്ക് മുറിച്ചെടുത്തു. രാജസ്ഥാനിലെ ജോധ്പൂര്‍ ജില്ലയില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. യുവാവിന്റെ സഹോദരന്റെ പരാതിയല്‍ കേസ് എടുത്തതായി പൊലീസ് അറിയിച്ചു.

Advertisment

മാര്‍ച്ച് മുപ്പതിനാണ് ചേളാരം തന്റെ ഗ്രാമത്തിലെ പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്. എന്നാല്‍, പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മാര്‍ച്ച് 30 ന് കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കി.

ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ അവര്‍ കോടതിയില്‍ വിവാഹം കഴിച്ചതായി അറിയിച്ചു. ഇരുവരും പ്രായപൂര്‍ത്തിയായവരായതിനാല്‍ വിട്ടയക്കുകയും ചെയ്തു.

പിന്നീട് ചേളാരം ഭാര്യയോടൊപ്പം സഹോദരന്റെ വീടിന് സമീപം വാടകയ്ക്ക് താമസം തുടങ്ങി. വ്യാഴാഴ്ച യുവതിയുടെ കുടുംബം ചേലാറാമിനെ കാണുകയും വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെടുകയും ചെയ്തു.

യുവതിയുടെ വീട്ടിലേക്ക് പോകുന്നതിനിടെ ചേളാരത്തെ ഇവര്‍ ആക്രമിക്കുകയും കൈ കാലുകള്‍ കെട്ടിയിട്ട ശേഷം മൂക്ക് മുറിച്ചെടുക്കുകയുമായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Advertisment