മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് ആസ്ഥാനത്ത് ക്രിസ്മസ് ആഘോഷം; രമേശ് ചെന്നിത്തല കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update
b0c15709-baf1-4155-b4d3-34859dc3ad1a

മുംബൈ: ഓൾ ഇന്ത്യ ക്രിസ്ത്യൻ അസോസിയേഷൻ പ്രസിഡന്റും മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ ജോജോ തോമസിന്റെ നേതൃത്വത്തിൽ, മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ  ആസ്ഥാനമായ തിലക് ഭവനിൽ ക്രിസ്മസ് ആഘോഷങ്ങൾ സംഘടിപ്പിച്ചു.

Advertisment

മഹാരാഷ്ട്രയുടെ ചുമതലയുള്ള എ.ഐ.സി.സി  ജനറൽ സെക്രട്ടറി രമേശ് ചെന്നിത്തല കേക്ക് മുറിച്ച് ആഘോഷങ്ങൾക്ക്  തുടക്കം കുറിച്ചു. 

മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഹർഷവർദ്ധൻ സക്പാൽ അടക്കം ഉള്ള നേതാക്കൾ പങ്കെടുത്തു.

കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി  അംഗം ആരിഫ് നസീം ഖാൻ, മാണിക്ക് റാവു താക്കറെ എ.ഐ.സി.സി സെക്രട്ടറിമാരായ യു.ബി. വെങ്കടേഷ്, ബി.എം. സന്ദീപ്, കുനാൽ ചൗധരി, രെഹാന റിയാസ് ചിസ്തി, രാജ്യസഭ എം. പി ചന്ദ്രകാന്ത് ഹണ്ടോരെ, എം.എൽ.എ ഭായ് ജഗ്താപ്,
ഓർഗനൈസേഷൻ വൈസ് പ്രസിഡന്റ് ഗണേഷ് പാട്ടിൽ,  വൈസ് പ്രസിഡന്റ് സച്ചിൻ നായിക്, ജാനറ്റ് ഡിസൂസ കോൺഗ്രസ് സംസ്ഥാന-ജില്ലാ ഭാരവാഹികൾ, ഓൾ ഇന്ത്യ ക്രിസ്ത്യൻ അസോസിയേഷൻ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

എല്ലാ വർഷവും പതിവായി ജോജോ തോമസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു വരുന്ന ക്രിസ്മസ് ആഘോഷം, ഈ വർഷവും സാമൂഹിക സൗഹാർദ്ദത്തിന്റെയും സഹോദര സ്നേഹത്തിന്റെയും സമാധാന സന്ദേശം ഉയർത്തിപ്പിടിക്കുന്ന ആഘോഷമായി മാറി. തിലക് ഭവനിലെ മുഴുവൻ ജീവനക്കാർക്കും ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും ജോജോ തോമസിന്റെ നേതൃത്വത്തിൽ ക്രിസ്മസ് കേക്കുകൾ വിതരണം ചെയ്തു

ഓൾ ഇന്ത്യ ക്രിസ്ത്യൻ അസോസിയേഷൻ ഭാരവാഹികളായ സിന്ധ്യാ ഗോഡ്ക്കെ, നെല്ലൻ ജോയി, അഡ്വ. സ്റ്റീഫൻ, അഡ്വ. റ്റിറ്റി തോമസ് അഡ്വ. സുനിത എന്നിവരടക്കം പ്രമുഖ നേതാക്കളും പ്രവർത്തകരും ആഘോഷങ്ങളിൽ പങ്കെടുത്തു.

Advertisment