/sathyam/media/media_files/2026/03/06/christopher-landau-2026-03-06-14-10-42.jpg)
ഡല്‍ഹി: ഇന്ത്യയുമായുള്ള സാമ്പത്തിക-വ്യാപാര ബന്ധങ്ങളില്‍ അമേരിക്കന്‍ ദേശീയ താല്‍പ്പര്യങ്ങള്‍ക്കായിരിക്കും പ്രഥമ പരിഗണനയെന്ന് യുഎസ് ഡെപ്യൂട്ടി സെക്രട്ടറി ഓഫ് സ്റ്റേറ്റ് ക്രിസ്റ്റഫര്‍ ലാന്‍ഡൗ.
രണ്ട് പതിറ്റാണ്ട് മുമ്പ് ചൈനയുമായുള്ള വ്യാപാര ബന്ധത്തില്‍ വരുത്തിയ പിഴവുകള്‍ ഇന്ത്യയുടെ കാര്യത്തില്‍ ആവര്‍ത്തിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ന്യൂഡല്‍ഹിയില്‍ നടന്ന 'റൈസീന ഡയലോഗ് 2026'-ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചൈനയ്ക്ക് നല്‍കിയതുപോലെ അനിയന്ത്രിതമായ വിപണി സൗകര്യങ്ങള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് ലാന്‍ഡൗ പറഞ്ഞു. വിപണികള്‍ തുറന്നുനല്‍കുന്നത് അമേരിക്കന്‍ താല്‍പ്പര്യങ്ങളെ ഹനിക്കാത്ത രീതിയിലായിരിക്കുമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 'സ്വന്തം ജനതയോട് നീതി പുലര്‍ത്താന്‍ യുഎസ് സര്‍ക്കാരിന് ബാധ്യതയുണ്ട്' - അദ്ദേഹം വ്യക്തമാക്കി.
പ്രസിഡന്റ് ട്രംപിന്റെ 'അമേരിക്ക ഫസ്റ്റ്' നയം എന്നാല്‍ അമേരിക്ക ഒറ്റയ്ക്ക് എന്നല്ല അര്‍ത്ഥമാക്കുന്നത്. മറ്റ് രാജ്യങ്ങളുമായുള്ള സഹകരണത്തിലൂടെ പരസ്പര താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പ്രധാനമന്ത്രി മോദി ഇന്ത്യയെ മഹത്തരമാക്കാന്‍ ആഗ്രഹിക്കുന്നത് പോലെ ട്രംപ് അമേരിക്കയെയും മഹത്തരമാക്കാന്‍ ശ്രമിക്കുന്നു. ദേശീയ താല്‍പ്പര്യം മുന്‍നിര്‍ത്തിയുള്ള ഇത്തരം നീക്കങ്ങളെ രണ്ട് പരമാധികാര രാഷ്ട്രങ്ങള്‍ക്കിടയിലുള്ള പൊതു തത്വമായാണ് ട്രംപ് ഭരണകൂടം കാണുന്നത്.
ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയും വിഭവങ്ങളുമുള്ള ഇന്ത്യയുടെ ഉയര്‍ച്ച ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഭാവി നിശ്ചയിക്കുന്നതില്‍ നിര്‍ണ്ണായകമായിരിക്കുമെന്ന് ലാന്‍ഡൗ വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us