സിയാൽ എയ്റോപാർക്ക് സജ്ജം; ഒന്നാംഘട്ടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ഒന്നാംഘട്ടത്തിലെ ഏറ്റവും പ്രധാന ആകര്‍ഷണം 30 കോടി രൂപ ചെലവില്‍ നിര്‍മിച്ച 40,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ബിസിനസ് സെന്ററാണ്.

New Update
Untitled

കൊച്ചി: കൊച്ചി വിമാനത്താവളത്തിന്റെ വളര്‍ച്ചയില്‍ പുതിയ നാഴികക്കല്ലായി സിയാല്‍ എയ്‌റോപാര്‍ക്ക് പദ്ധതിയുടെ ഒന്നാംഘട്ടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. 36 ഏക്കറിലായി 101 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ആറ് വന്‍കിട പദ്ധതികളാണ് ഇതിന്റെ ഭാഗമായുള്ളത്.

Advertisment

പദ്ധതിയുടെ പ്രധാന സവിശേഷതകള്‍

വിമാനത്താവള അനുബന്ധ വ്യവസായങ്ങള്‍, ആധുനിക സുരക്ഷാ പരിശീലന കേന്ദ്രങ്ങള്‍, സാങ്കേതിക വിഭാഗങ്ങള്‍ എന്നിവയെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നു.

ഒന്നാംഘട്ടത്തിലെ ഏറ്റവും പ്രധാന ആകര്‍ഷണം 30 കോടി രൂപ ചെലവില്‍ നിര്‍മിച്ച 40,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ബിസിനസ് സെന്ററാണ്.

ഇന്ത്യയില്‍ ഒരു വിമാനത്താവള കമ്പനി നേരിട്ട് നടത്തുന്ന അപൂര്‍വമായ കോ-വര്‍ക്കിങ് സ്‌പേസ് ആണിത്. ഒരേസമയം 400 പേര്‍ക്ക് ജോലി ചെയ്യാനും 30 കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാനുമുള്ള അത്യാധുനിക സൗകര്യങ്ങള്‍ ഇവിടെയുണ്ട്.

പൂര്‍ത്തിയാക്കിയ മൂന്ന് പദ്ധതികളും ഉടന്‍ ആരംഭിക്കുന്ന മറ്റ് മൂന്ന് പദ്ധതികളും ചേര്‍ന്നതാണ് എയ്‌റോപാര്‍ക്കിന്റെ ഒന്നാംഘട്ടം.

Advertisment