/sathyam/media/media_files/2025/01/05/soHpTlJxXbHCmLOu8f9t.jpg)
സൂറത്ത്: സൂറത്ത് വിമാനത്താവളത്തില്‍ സിഐഎസ്എഫ് ജവാന്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ചു. ശനിയാഴ്ചയാണ് സംഭവം.
സൂറത്ത് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിലെ ജവാന്‍ തന്റെ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് ആത്മഹത്യ ചെയ്തത്.
സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ കിഷൻ സിംഗ് (32) ആണ് ഉച്ചയ്ക്ക് 2.10 ഓടെ വിമാനത്താവളത്തിലെ ശുചിമുറിയില്‍ ആത്മഹത്യ ചെയ്തത്
ജയ്പൂര്‍ സ്വദേശിയായ കിഷൻ സിംഗ് വയറ്റില്‍ സ്വയം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഡുമാസ് പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എന്‍ വി ഭര്‍വാദ് പറഞ്ഞു.
ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ജവാന്റെ ആത്മഹത്യയുടെ കാരണം വ്യക്തമല്ല, കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സംഭവം ആത്മഹത്യയാണോ അപകടമാണോ എന്ന് ഇനിയും കണ്ടെത്താനായിട്ടില്ലെന്നും എസിപി നീരവ് ഗോഹിൽ പറഞ്ഞു.