/sathyam/media/media_files/RbHmvpAKHh1k2fcvJCVS.jpg)
ലക്നൗ: ഉത്തർപ്രദേശിലെ സ്ഥലങ്ങളുടെ പഴയ പേരുകൾ മാറ്റി യോഗി സർക്കാർ. മുസ്തഫാബാദിനെ, കബീർധാം എന്ന് പുനർനാമകരണം ചെയ്യുമെന്ന് യോഗി ആദിത്യനാഥ് അറിയിച്ചു.
മുസ്ലീം ജനസംഖ്യ ഇല്ലാതിരുന്നിട്ടും ഗ്രാമത്തിന് മുസ്തഫാബാദ് എന്ന് പേരിട്ടതിൽ ആശ്ചര്യപ്പെട്ടെന്ന് യോഗി പറഞ്ഞു. അഭിമാനം വീണ്ടെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് അദ്ദേഹം പറഞ്ഞു.
/filters:format(webp)/sathyam/media/media_files/2025/03/26/MVvVBqOuLuu5FOhUGyjm.jpg)
“ഫൈസാബാദ് ഇപ്പോൾ അയോധ്യയാണ്, അലഹബാദ് പ്രയാഗ്‌രാജ് ആണ്. മുസ്തഫാബാദ് കബീർ ധാം ആക്കും. അഭിമാനം വീണ്ടെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്,” അദ്ദേഹം ലഖിംപൂർ ഖേരിയിൽ നടന്ന ഒരു പരിപാടിയിൽ പറഞ്ഞു.
മുസ്തഫാബാദ് എന്ന പേര് അറിഞ്ഞപ്പോൾ എത്ര മുസ്ലീങ്ങൾ ഇവിടെ താമസിച്ചിരുന്നുവെന്ന് ഞാൻ ചോദിച്ചു. ഉത്തരം ഒന്നുമില്ലായിരുന്നു. ഈ പേര് മാറ്റണമെന്നും അതിനെ കബീർ ധാം ആക്കണമെന്നും ഞാൻ പറഞ്ഞു. പേര് മാറ്റുന്നതിനുള്ള നിർദ്ദേശം ഞങ്ങൾക്ക് ലഭിക്കുകയും പ്രക്രിയ ആരംഭിക്കുകയും ചെയ്യതുവെന്നും അദ്ദേഹം പറഞ്ഞു.
/filters:format(webp)/sathyam/media/media_files/2025/04/08/H5eWYmqOgiEJZVUhSwDP.jpg)
ആരുടെയും പേരെടുത്ത് പറയാതെ ഫൈസാബാദ് അയോധ്യയായി , അലഹബാദ് പ്രയാഗ്‌രാജായി, മുസ്തഫബാദ് കബീർധാം ആയെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങളുടെ സർക്കാർ ഫൈസാബാദിനെ അയോധ്യ, അലഹബാദിനെ പ്രയാഗ്‌രാജ് ആക്കിയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന, കേന്ദ്ര സർക്കാരുകൾ മതപരമായ സ്ഥലങ്ങൾ പുനഃസ്ഥാപിക്കുന്നതിനും മനോഹരമാക്കുന്നതിനും പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us