/sathyam/media/media_files/2025/05/06/cUwH13FTmjg5UDbHrGoW.jpg)
ഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഫലപ്രദമായ സിവില്‍ പ്രതിരോധത്തിനായി മെയ് 7 ന് മോക് ഡ്രില്ലുകള്‍ നടത്താന്‍ അതിര്‍ത്തിയോടടുത്ത സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.
അഭ്യാസത്തിനിടെ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകള്‍ സജീവമാക്കും. ശത്രുതാപരമായ ആക്രമണമുണ്ടായാല്‍ സ്വയം പരിരക്ഷിക്കുന്നതിന് സിവില്‍ പ്രതിരോധത്തില്‍ സിവിലിയന്മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരിശീലനം നല്‍കും.
രാത്രിയില്‍ വ്യോമാക്രമണമുണ്ടായാല്‍ എല്ലാ വെളിച്ചവും കെടുത്തുന്നതിനുള്ള സൈറണ്‍ സംവിധാനത്തിന്റെ പ്രവര്‍ത്തനം, നഗരങ്ങളിലും മറ്റും രാത്രിയില്‍ പൂര്‍ണമായി വെളിച്ചമണയ്ക്കല്‍, സുപ്രധാന സ്ഥാപനങ്ങളെ സംരക്ഷിക്കല്‍, ഒഴിപ്പിക്കല്‍ പദ്ധതികള്‍, പൗരപ്രതിരോധ നടപടികള്‍ ഏതെല്ലാം വിധമെന്ന് ജനങ്ങളെ പരിശീലിപ്പിക്കുക തുടങ്ങിയ നടപടികള്‍ക്കാണ് നിര്‍ദേശം.
പഞ്ചാബിലെ അതിര്‍ത്തിനഗരമായ ഫിറോസ്പ്പുരിലെ കന്റോണ്‍മെന്റ് മേഖലയില്‍ ഞായറാഴ്ച രാത്രി അര മണിക്കൂര്‍ വെളിച്ചമണച്ചുള്ള മോക്ഡ്രില്‍ നടത്തി.