സി.​ജെ.​റോ​യി​ക്ക് കണ്ണീരിൽ കുതിർന്ന യാത്രമൊഴി; മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു. റോ​യി​യു​ടെ അ​ഭി​ലാ​ഷ​പ്ര​കാ​രം സ്വ​ന്തം റി​സോ​ർ​ട്ടാ​യ ബം​ഗ​ളൂ​രു​വി​ലെ ബ​ന്നാ​ർ​ഘ​ട്ട റോ​ഡി​ലു​ള്ള കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പി​ന്‍റെ നാ​ചേ​ഴ്‌​സ് ല​ക്ഷ്വ​റി​യി​ലാ​ണ് സം​സ്കാ​ര​ച്ച​ട​ങ്ങു​ക​ൾ പൂ​ർ​ത്തി​യാ​യ​ത്

രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​യ്ക്ക് ര​ണ്ടു​വ​രെ റി​സോ​ർ​ട്ടി​ൽ പൊ​തു​ദ​ർ​ശ​ന​മു​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന് 2.30ന് ​കാ​ൽ​ക്ക​രെ സെ​ന്‍റ് ജോ​സ​ഫ്‌​സ് പ​ള്ളി​യി​ൽ സം​സ്‌​കാ​ര ശു​ശ്രൂ​ഷ ന​ട​ത്തി

New Update


ബം​ഗ​ളൂ​രു: ആ​ദാ​യ നി​കു​തി വ​കു​പ്പ് റെ​യ്ഡി​നി​ടെ ജീ​വ​നൊ​ടു​ക്കി​യ കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് എം​ഡി ഡോ.​സി.​ജെ.​റോ​യി​യു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു.

Advertisment

റോ​യി​യു​ടെ അ​ഭി​ലാ​ഷ​പ്ര​കാ​രം സ്വ​ന്തം റി​സോ​ർ​ട്ടാ​യ ബം​ഗ​ളൂ​രു​വി​ലെ ബ​ന്നാ​ർ​ഘ​ട്ട റോ​ഡി​ലു​ള്ള കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പി​ന്‍റെ നാ​ചേ​ഴ്‌​സ് ല​ക്ഷ്വ​റി​യി​ലാ​ണ് സം​സ്കാ​ര​ച്ച​ട​ങ്ങു​ക​ൾ പൂ​ർ​ത്തി​യാ​യ​ത്.

രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​യ്ക്ക് ര​ണ്ടു​വ​രെ റി​സോ​ർ​ട്ടി​ൽ പൊ​തു​ദ​ർ​ശ​ന​മു​ണ്ടാ​യി​രു​ന്നു.

തു​ട​ർ​ന്ന് 2.30ന് ​കാ​ൽ​ക്ക​രെ സെ​ന്‍റ് ജോ​സ​ഫ്‌​സ് പ​ള്ളി​യി​ൽ സം​സ്‌​കാ​ര ശു​ശ്രൂ​ഷ ന​ട​ത്തി.

പി​ന്നാ​ലെ റി​സോ​ർ​ട്ടി​ലേ​ക്കെ​ത്തി​ച്ച് സം​സ്‌​കാ​ര​ച്ച​ട​ങ്ങു​ക​ൾ പൂ​ർ​ത്തി​യാ​ക്കി. ആ​യി​ര​ങ്ങ​ളാ​ണ് റോ​യി​യു​ടെ അ​വ​സാ​ന​മാ​യി കാ​ണാ​ൻ ബ​ന്നാ​ർ​ഘ​ട്ട​യി​ലെ​ത്തി​യ​ത്.

ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന​യ്ക്കി​ടെ വെ​ള്ളി​യാ​ഴ്‌​ച​യാ​ണ് റോ​യ് (57) സ്വ​യം വെ​ടി​വെ​ച്ച് മ​രി​ച്ച​ത്. ആ​ദാ​യ​നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മാ​ന​സി​ക പീ​ഡ​ന​മാ​ണ് ആ​ത്മ​ഹ​ത്യ​ക്ക് കാ​ര​ണ​മെ​ന്ന് റോ​യി​യു​ടെ കു​ടും​ബം ആ​രോ​പി​ച്ചു

Advertisment