സി.​ജെ.​റോ​യി​യു​ടെ മ​ര​ണം; പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ചു.

ഡി​ഐ​ജി വം​ശി കൃ​ഷ്ണ​യ്ക്കാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല. ബം​ഗ​ളൂ​രു സൗ​ത്ത് ഡി​വി​ഷ​ൻ ഡി​സി​പി ലോ​കേ​ഷും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ട്

New Update
cj roy

ബം​ഗ​ളൂ​രു: ആദാ​യ​നി​കു​തി വ​കു​പ്പ് റെ​യ്ഡി​നി​ടെ കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് ഉ​ട​മ സി.​ജെ.​റോ​യി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ചു. 

Advertisment

ഡി​ഐ​ജി വം​ശി കൃ​ഷ്ണ​യ്ക്കാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല. ബം​ഗ​ളൂ​രു സൗ​ത്ത് ഡി​വി​ഷ​ൻ ഡി​സി​പി ലോ​കേ​ഷും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ട്.

ആ​ദാ​യ നി​കു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പീ​ഡ​ന​ത്തി​ല്‍ മ​നം​നൊ​ന്താ​ണ് റോ​യി ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് കു​ടും​ബം ആ​രോ​പി​ച്ചു. 

അ​തേ​സ​മ​യം പ്രാ​ഥ​മി​ക പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടും പു​റ​ത്തു​വ​ന്നു. 

നെ​ഞ്ചി​ൽ തു​ള​ച്ചു ക​യ​റി​യ വെ​ടി​യു​ണ്ട ഹൃ​ദ​യ​ത്തെ​യും ശ്വാ​സ​കോ​ശ​ത്തെ​യും കീ​റി​മു​റി​ച്ച് പി​ൻ​ഭാ​ഗ​ത്തു​കൂ​ടി പു​റ​ത്തു ക​ട​ന്നു.

6.35 എം​എം വ​ലു​പ്പ​മു​ള്ള വെ​ടി​യു​ണ്ട ക​ണ്ടെ​ത്തി. നെ​ഞ്ചി​ൽ തോ​ക്ക് ചേ​ർ​ത്തു​വ​ച്ച് ഒ​റ്റ​ത്ത​വ​ണ​യാ​ണ് വെ​ടി​വ​ച്ച​ത്. 

വി​ശ​ദ​മാ​യ പോ​സ്‌​റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​നാ​യി കാ​ക്കു​ക​യാ​ണ് പോ​ലീ​സ്. സം​ഭ​വ​സ്ഥ​ല​ത്തു നി​ന്ന് ശേ​ഖ​രി​ച്ച ര​ക്ത സാമ്പിളു​ക​ളു​ടെ​യും മ​റ്റും പ​രി​ശോ​ധ​ന ന​ട​ത്തി​വ​രി​ക​യാ​ണ്.

ആ​ദാ​യി നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​ർ നോ​ട്ടീ​സ് ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് ദു​ബാ​യി​ൽ​നി​ന്ന് ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് റോ​യി ബം​ഗ​ളൂ​രു​വി​ലെ​ത്തി​യ​ത്. 

മൊ​ഴി​യെ​ടു​ക്കു​ന്ന​തി​നി​ട​യി​ൽ മു​റി​യി​ലേ​ക്ക് പോ​യ റോ​യി സ്വ​യം വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു.

Advertisment