വിഷ്ണു വിഗ്രഹം പുനഃസ്ഥാപിക്കാനുള്ള ഹർജിയിൽ 'ദൈവത്തോട് പോയി പ്രാർത്ഥിക്കാൻ' പറഞ്ഞ് ചീഫ് ജസ്റ്റിസ് ഗവായ്

നശിപ്പിക്കപ്പെട്ട 7 അടി ഉയരമുള്ള വിഷ്ണു വിഗ്രഹം പുനഃസ്ഥാപിക്കാന്‍ സുപ്രീം കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ തേടിക്കൊണ്ടായിരുന്നു ഹര്‍ജി. 

New Update
Untitled

ഡല്‍ഹി: മധ്യപ്രദേശില്‍ കേടുപാടുകള്‍ സംഭവിച്ച വിഷ്ണു വിഗ്രഹം പുനഃസ്ഥാപിക്കാനുള്ള ഹര്‍ജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ് നടത്തിയ പരാമര്‍ശങ്ങള്‍ വിവാദത്തില്‍. 

Advertisment

ചീഫ് ജസ്റ്റിസ് ഗവായ് അധ്യക്ഷനായ ബെഞ്ച് ചൊവ്വാഴ്ച ഹര്‍ജി തള്ളിക്കൊണ്ട്, വിഷയം ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ (എഎസ്‌ഐ) അധികാരപരിധിയില്‍ വരുന്നതാണെന്നും ചില ഇടപെടലുകള്‍ക്കായി 'ഭഗവാന്‍ വിഷ്ണുവിനോട് പ്രാര്‍ത്ഥിക്കാന്‍' ഹര്‍ജിക്കാരനോട് ആവശ്യപ്പെടുകയും ചെയ്തു.


'ഇതൊരു പബ്ലിസിറ്റി താത്പര്യമുള്ള വ്യവഹാരമാണ്. പോയി വിഗ്രഹത്തോട് തന്നെ എന്തെങ്കിലും ചെയ്യാന്‍ ആവശ്യപ്പെടുക. നിങ്ങള്‍ ഭഗവാന്‍ വിഷ്ണുവിന്റെ വലിയ ഭക്തനാണെന്ന് പറയുന്നു. അതുകൊണ്ട് പോയി പ്രാര്‍ത്ഥിക്കുക.' സുപ്രീം കോടതി ഹര്‍ജിക്കാരനായ രാകേഷ് ദലാലിനോട് പറഞ്ഞു.


യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലമായ ഖജുരാഹോ ക്ഷേത്ര സമുച്ചയത്തിന്റെ ഭാഗമായ ജവാരി ക്ഷേത്രത്തിലെ, നശിപ്പിക്കപ്പെട്ട 7 അടി ഉയരമുള്ള വിഷ്ണു വിഗ്രഹം പുനഃസ്ഥാപിക്കാന്‍ സുപ്രീം കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ തേടിക്കൊണ്ടായിരുന്നു ഹര്‍ജി. 

മുഗള്‍ ആക്രമണകാലത്ത് വിഗ്രഹത്തിന് കേടുപാടുകള്‍ സംഭവിച്ചെന്നും അധികാരികളോട് നിരവധി തവണ അപ്പീല്‍ നല്‍കിയിട്ടും അത് പുനഃസ്ഥാപിക്കുകയോ അറ്റകുറ്റപ്പണി നടത്തുകയോ ചെയ്തില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

Advertisment