ഹൈദരാബാദ്: ആന്ധ്രാപ്രദേശ്-കര്‍ണാടക അതിര്‍ത്തിക്കടുത്തുള്ള വനത്തില്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. സര്‍ക്കാര്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ചത്.
ബുധനാഴ്ചയാണ് കുട്ടിയെ കാണാതായത്. മാതാപിതാക്കള്‍ മടക്കശിറ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് തിരച്ചില്‍ ആരംഭിച്ചു. വ്യാഴാഴ്ച കര്‍ണാടകയിലെ വനമേഖലയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്, സംശയാസ്പദമായ നിരവധി പേരെ ചോദ്യം ചെയ്തുവരികയാണ്. കുട്ടിയുടെ മരണത്തിലേക്ക് നയിച്ച സംഭവങ്ങള്‍ ഇതുവരെ വ്യക്തമായിട്ടില്ല.