New Update
/sathyam/media/media_files/2025/08/14/kishtwar-cloudburst-2025-08-14-14-52-18.jpg)
ഡൽഹി: ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ ചിഷോതി ഗ്രാമത്തില്‍ മേഘവിസ്ഫോടനത്തില്‍ 12 മരണം. മച്ചൈൽ മാതാ യാത്രയുടെ പാതയിൽ ഉച്ചയോടെയാണ് സംഭവം. രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
Advertisment
നിലവില്‍ പ്രദേശത്ത് നിന്നും തീർഥാടകരെ ഒഴിപ്പിക്കുകയാണ്. കിഷ്ത്വാറിലെ മാതാ ചണ്ഡി ഹിമാലയൻ ക്ഷേത്രത്തിലേക്കുള്ള മച്ചൈൽ മാതാ യാത്രയുടെ ആരംഭ പോയിന്‍റാണ് മേഘവിസ്ഫോടനം നടന്ന ചിഷോതി.
കിഷ്ത്വാർ ഡെപ്യൂട്ടി കമ്മീഷണരുമായി സംസാരിച്ചതായും ആളപായമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് എകസില്‍ കുറിച്ചു. രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്.
രക്ഷാപ്രവര്‍ത്തനം ശക്തമാക്കാന്‍ പൊലീസ്, ആർമി, എൻഡിആർഎഫ്, എസ്ഡിആർഎഫ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി ജമ്മു കശ്മീർ ലഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹ പറഞ്ഞു.