ഹിമാചല്‍ പ്രദേശിലെ മേഘ വിസ്‌ഫോടനത്തിന് പിന്നാലെയുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു. കാണാതായ ആറ് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ മരണസംഖ്യ 11 ആയി ഉയര്‍ന്നു

മണ്‍സൂണ്‍ ശക്തമായതോടെ പുഴകളും നദികളും കരകവിഞ്ഞ് ഒഴുകി. തുടര്‍ച്ചയായി പെയ്ത കനത്ത മഴയും മണ്ണിടിച്ചിലും ദുരന്തം കൂടുതല്‍ ഗുരുതരമാക്കി.

New Update
Untitledmali

ഷിംല: ഹിമാചല്‍ പ്രദേശില്‍ മേഘവിസ്‌ഫോടനത്തില്‍ കാണാതായ ആറുപേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയതോടെ മരണസംഖ്യ 11 ആയി. വിവിധ പ്രദേശങ്ങളില്‍ കാണാതായവരെ കണ്ടെത്താനുള്ള തിരച്ചിലും രക്ഷാപ്രവര്‍ത്തനവും തുടരുകയാണ്.

Advertisment

ജൂണ്‍ 30 രാത്രി മുതല്‍ ജൂലൈ 1 വരെ പെയ്ത കനത്ത മഴയാണ് സംസ്ഥാനത്ത് ദുരന്തത്തിന് കാരണമായത്. ഒന്നിലധികം മേഘവിസ്‌ഫോടനവും അതിനെത്തുടര്‍ന്ന മിന്നല്‍ പ്രളയവുമാണ് ഹിമാചലില്‍ ഉണ്ടായത്.


നിരവധി വീടുകളും റോഡുകളും പാലങ്ങളും ഒഴുകിപ്പോയതായാണ് റിപ്പോര്‍ട്ടുകള്‍. 40 ഓളം പേരെ കാണാതായിരിക്കുകയാണ്, ഇവരില്‍ ഭൂരിഭാഗവും മാണ്ഡി ജില്ലയില്‍ നിന്നുള്ളവരാണ്.

മണ്‍സൂണ്‍ ശക്തമായതോടെ പുഴകളും നദികളും കരകവിഞ്ഞ് ഒഴുകി. തുടര്‍ച്ചയായി പെയ്ത കനത്ത മഴയും മണ്ണിടിച്ചിലും ദുരന്തം കൂടുതല്‍ ഗുരുതരമാക്കി.

ജൂണ്‍ 20 മുതല്‍ സംസ്ഥാനത്ത് 16 മേഘവിസ്‌ഫോടനവും, മൂന്ന് മിന്നല്‍ പ്രളയവും, ഒരു പ്രധാന മണ്ണിടിച്ചിലുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ മണ്‍സൂണ്‍ മഴയില്‍ 28 പേര്‍ ജീവന്‍ നഷ്ടപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.

 

Advertisment