ജമ്മു കശ്മീരിൽ മേഘവിസ്ഫോടനം; മരണസംഖ്യ ഉയരുന്നു

മേഘവിസ്‌ഫോടനം പെട്ടന്നുള്ള വെള്ളപ്പൊക്കത്തിന് കാരണമായതിനെ തുടര്‍ന്ന് നാല് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും നാല് പേരെ കാണാതാവുകയും ചെയ്തു.

New Update
cloud burst

ഡല്‍ഹി: ജമ്മു കശ്മീരില്‍ ശക്തമായ മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും മേഘവിസ്‌ഫോടനത്തിലും മരണ സംഖ്യ ഉയരുന്നു. 11 പേര്‍ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തതായി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. 


Advertisment

റിയാസി ജില്ലയില്‍, വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ മണ്ണിടിച്ചിലില്‍ വീട് തകര്‍ന്ന് ഒരു കുടുംബത്തിലെ ഏഴ് പേര്‍ കൊല്ലപ്പെട്ടു. അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേരുടെയും മൃതദേഹങ്ങള്‍ ശനിയാഴ്ച രാവിലെ കച്ച വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെത്തി. 


റാംബാനില്‍, രാജ്ഗഡിന്റെ ഉയര്‍ന്ന പ്രദേശങ്ങളിലുണ്ടായ മേഘവിസ്‌ഫോടനം പെട്ടന്നുള്ള വെള്ളപ്പൊക്കത്തിന് കാരണമായതിനെ തുടര്‍ന്ന് നാല് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും നാല് പേരെ കാണാതാവുകയും ചെയ്തു.

ശക്തമായ ഒഴുക്കില്‍ വീടുകള്‍ ഒഴുകിപ്പോവുകയും നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Advertisment