ഡൽഹി: ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ വിമർശനങ്ങളും ശക്തമാകുന്നു.
മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതിൽ ബിജെപിയിൽ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ വിമർശനവുമായി എത്തിയിരിക്കുകയാണ് ഡൽഹി മുഖ്യമന്ത്രി അതിഷി.
ബിജെപിക്ക് ആരെയും മുഖ്യമന്ത്രി സ്ഥാനാർഥി ആയി ഉയർത്തിക്കാട്ടാനായിട്ടില്ലെന്നും ബിജെപിക്ക് ഈ തെരഞ്ഞെടുപ്പിൽ അജണ്ട പോലും ഇല്ലെന്നും അതിഷി പരിഹസിച്ചു.
കേന്ദ്ര ഭരണമുണ്ടായിട്ടും ഡൽഹിയുടെ വികസനത്തിനായി ഒന്നും ചെയ്യാൻ ബിജെപിക്ക് കഴിഞ്ഞിട്ടില്ലെന്നും അതിഷി കുറ്റപ്പെടുത്തി. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനും അവർക്ക് സാധിച്ചിട്ടില്ലെന്നും ഡൽഹി മുഖ്യമന്ത്രി പറഞ്ഞു.
/sathyam/media/media_files/YglTZKd384iVUft60sxY.jpg)
ഡൽഹിയിൽ ആംആദ്മി പാർട്ടി തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന കാര്യത്തിൽ ഒരു സംശയവും ഇല്ലെന്നും അതിഷി അവകാശപ്പെട്ടു. മികച്ച വിജയം തന്നെയായിരിക്കും പാർട്ടിക്ക് ലഭിക്കുകയെന്നും അവർ പറഞ്ഞു.
ഡൽഹിയിലെ വിദ്യാഭ്യാസ മേഖലയെ ആംആദ്മി പാർട്ടി സർക്കാർ തകർത്തുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമർശനത്തിന് മറുപടി പറയുകയായിരുന്നു ഡൽഹി മുഖ്യമന്ത്രി.