/sathyam/media/media_files/H7ku6Sojs8HEpy7jbgV4.jpg)
അമരാവതി: വൈഎസ്‌ആര്‍സിപി പ്രാദേശിക നേതാക്കള്‍ തടസം നിന്നത് മൂലം മകളുടെ ചികിത്സ ആവശ്യങ്ങള്‍ക്ക് പണം കണ്ടെത്താൻ ഭൂമി വില്‍ക്കാൻ സാധിക്കാതെ വന്ന യുവതിക്ക് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുടെ സഹായം.
കാക്കിനാഡ സ്വദേശിനിയ്‌ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായവും 10,000 രൂപ പ്രതിമാസ പെൻഷനും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ നിന്നും തനിക്ക് ഉപദ്രവം നേരിടേണ്ടി വന്നിരുന്നുവെന്ന് ആരോപണങ്ങള്‍ ഉയര്‍ത്തി യുവതി കഴിഞ്ഞ ദിവസം ചന്ദ്രബാബു നായിഡുവിനെ കാണാനെത്തിയിരുന്നു.
നട്ടെല്ലിന് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുളള മകള്‍ സായിലക്ഷ്‌മിയ്ക്ക് ഒപ്പമായിരുന്നു ആരുദ്ര എന്ന സ്ത്രീ മുഖ്യമന്ത്രിയെ കാണാൻ എത്തിയത്. മകളുടെ ചികിത്സ ചെലവുകൾക്കായി തൻ്റെ സ്വത്ത് വില്‍ക്കാന്‍ ശ്രമിച്ചപ്പോൾ പ്രാദേശിക വൈഎസ്ആർസിപി നേതാക്കൾ ഉണ്ടാക്കിയ പ്രശ്‌നങ്ങളെ കുറിച്ച് അവര്‍ മുഖ്യമന്ത്രിയോട് പറഞ്ഞു.
പരാതി കേട്ട ശേഷം, മുഖ്യമന്ത്രി ആരുദ്രയ്ക്ക് ധനസഹായം പ്രഖ്യാപിക്കുകയും നിയമപരമായ കേസുകള്‍ നേരിടാന്‍ സംസ്ഥാന സർക്കാരിന്‍റെ ഭാഗത്ത് നിന്നും പരമാവധി സഹായം നല്‍കാന്‍ ശ്രമിക്കാമെന്ന ഉറപ്പ് നൽകുകയും ചെയ്‌തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us