ഡല്‍ഹി: അസമിലെ ഉമ്രാങ്സോ കല്‍ക്കരി ഖനിയില്‍ കുടുങ്ങിക്കിടക്കുന്ന ഖനിത്തൊഴിലാളികളെ മോചിപ്പിക്കാനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെ നാലാമത്തെ മൃതദേഹം കണ്ടെടുത്തു.
അവശേഷിക്കുന്ന അഞ്ച് ഖനിത്തൊഴിലാളികളെ ഇപ്പോഴും കാണാനില്ല. ജലനിരപ്പ് താഴ്ന്നതോടെയാണ് ഇന്ന് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ഇതോടെ ആകെ മരണസംഖ്യ നാലായി. അഞ്ച് ഖനിത്തൊഴിലാളികള്‍ എവിടെയാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല
ഇന്ന് രാവിലെ ഖനിയില്‍ നിന്ന് മൂന്നാമത്തെ ഖനിത്തൊഴിലാളിയുടെ മൃതദേഹം കണ്ടെടുത്തിരുന്നു.
കണ്ടെത്തിയ അവസാന രണ്ട് മൃതദേഹങ്ങളുടെ തിരിച്ചറിയല്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സ്ഥലത്ത് വിന്യസിച്ചിരിക്കുന്ന സേന ബാക്കിയുള്ള അഞ്ച് ഖനിത്തൊഴിലാളികള്‍ക്കായി തീവ്രമായ തിരച്ചില്‍ തുടരുകയാണ്.