ക്ലോസറ്റിൽ ഉഗ്ര വിഷമുള്ള മൂർഖൻ. യുവാവ് രക്ഷപെട്ടത് തലനാരിഴയ്ക്ക്

സംഘത്തിന്റെ സ്ഥാപകനായ സുഖ്ദേവ് ഭട്ട് തന്റെ സഹപ്രവര്‍ത്തകരോടൊപ്പം സ്ഥലത്തെത്തി ഏകദേശം 30 മിനിറ്റ് നീണ്ടുനിന്ന സൂക്ഷ്മമായ രക്ഷാപ്രവര്‍ത്തനത്തിലൂടെ പാമ്പിനെ കീഴ്‌പ്പെടുത്തി. 

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Untitled

ഡല്‍ഹി: രാജസ്ഥാനിലെ അജ്മീറില്‍ വീട്ടിലെ ക്ലോസറ്റില്‍ ഉഗ്രവിഷമുള്ള മൂര്‍ഖനെ കണ്ടെത്തി, സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  

Advertisment

ക്ലോസറ്റില്‍ ചുരുണ്ടുകൂടിക്കിടക്കുന്ന മൂര്‍ഖനെ വീഡിയോയില്‍ കാണാം. ഇതിന്റെ വീഡിയോ പകര്‍ത്തുന്നതിനിടെ യുവാവിന് നേരെ കടിക്കാനായി ചീറ്റുന്ന മൂര്‍ഖനേയും വീഡിയോയില്‍ കാണാം. ചീറ്റിയപ്പോള്‍ ഉടന്‍ തന്നെ പിന്നിലേക്ക് മാറിയതിനാല്‍ വലിയ അപകടം ഒഴിവായി. 


'കോബ്ര ടീം രാജസ്ഥാന്‍' എന്ന വന്യജീവി രക്ഷാ സംഘം എത്തിയാണ് മൂര്‍ഖനെ അവിടെ നിന്നും മാറ്റിയത്. സംഘത്തിന്റെ സ്ഥാപകനായ സുഖ്ദേവ് ഭട്ട് തന്റെ സഹപ്രവര്‍ത്തകരോടൊപ്പം സ്ഥലത്തെത്തി ഏകദേശം 30 മിനിറ്റ് നീണ്ടുനിന്ന സൂക്ഷ്മമായ രക്ഷാപ്രവര്‍ത്തനത്തിലൂടെ പാമ്പിനെ കീഴ്‌പ്പെടുത്തി. 

Advertisment