കോയമ്പത്തൂര്‍: ലഹരി ഉപയോഗം, കോളേജ് വിദ്യാർത്ഥികളുടെ ഹോസ്റ്റലുകളിലും വീടുകളിലും പൊലീസ് പരിശോധന. 100 ഗ്രാം കഞ്ചാവും ഒരുഗ്രാം മെത്താംഫിറ്റാമിന്‍, ഒരു എല്‍.എസ്.ഡി. സ്റ്റാമ്പ്, നിരോധിത പുകയില ഉത്പന്നങ്ങള്‍ എന്നിവയും നാല് ഇരുചക്ര വാഹനങ്ങളും കണ്ടെടുത്തു.
ലഹരിവസ്തുക്കള്‍ കൈവശംവച്ച രണ്ട് കോളേജ് വിദ്യാര്‍ഥികള്‍ പിടിയിലായി. പോലീസ് കമ്മിഷണര്‍ വി. ബാലകൃഷ്ണന്റെ നിര്‍ദേശപ്രകാരം ഡെപ്യൂട്ടി കമ്മിഷണര്‍മാരായ ആര്‍. സ്റ്റാലിന്‍, ശരവണകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
കുനിയംമുത്തൂര്‍, സുന്ദരാപുരം, ശരവണംപട്ടി പോലീസ് സ്റ്റേഷന്‍ പരിധികളിലുള്ള ഹോസ്റ്റലുകള്‍, വീടുകള്‍ എന്നിവയുള്‍പ്പെടെ 40 ഓളം സ്ഥലങ്ങളില്‍ 425 പോലീസുകാര്‍ ഉള്‍പ്പെട്ട സംഘമാണ് തിരച്ചില്‍ നടത്തിയത്. ചെന്നൈയില്‍ മുന്‍പ് പോലീസ് നടത്തിയ മാതൃകയിലാണ് ഇത്തരമൊരു പരിശോധന ഇവിടെയും നടത്തിയത്.