ഹില്‍ സ്‌റ്റേഷനുകളിലെ തിരക്ക് കുറയ്ക്കാൻ നടപടി. ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പോകാൻ ഇ- പാസ് നിര്‍ബന്ധം

പ്രവൃത്തി ദിനങ്ങളില്‍ പ്രതിദിനം 6000 വാഹനങ്ങള്‍ക്ക് മാത്രമാണ് ഊട്ടിയിലേക്ക് പ്രവേശനം

New Update
ooty and kodaikanal

കോയമ്പത്തൂര്‍: ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും യാത്ര പോകാനൊരുങ്ങുന്ന സഞ്ചാരികള്‍ക്ക് ഇ- പാസ് നിര്‍ബന്ധം. ഹില്‍ സ്‌റ്റേഷനുകളിലെ തിരക്ക് കുറയ്ക്കുന്നതിന് ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് അധികൃതര്‍ നടപടി സ്വീകരിച്ചത്. 

Advertisment

വേനലവധിക്കാലത്ത് ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള വാഹന ബാഹുല്യം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

പ്രവൃത്തി ദിനങ്ങളില്‍ പ്രതിദിനം 6000 വാഹനങ്ങള്‍ക്ക് മാത്രമാണ് ഊട്ടിയിലേക്ക് പ്രവേശനം. വാരാന്ത്യത്തില്‍ 8000 വാഹനങള്‍ക്ക് വരെ കടന്നുചെല്ലാം. ഇന്നലെയാണ് ഹില്‍സ്റ്റേഷുകളിലേക്ക് സഞ്ചാരികള്‍ വരുന്നത് നിയന്ത്രിക്കുന്നതിനായി ഇ-പാസ് നിര്‍ബന്ധമാക്കിയത്. 

ഊട്ടി, കൊടക്കനാല്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് https://epass.tnega.org/ എന്ന വിലാസത്തില്‍ അപേക്ഷിക്കാവുന്നതാണ്. 

Advertisment