വാൽപ്പാറയിൽ വീണ്ടും കുട്ടിയെ പുലി കടിച്ചുകൊന്നു. നാട്ടുകാർ നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്

മാസങ്ങൾക്ക് മുമ്പാണ് വാൽപ്പാറയിൽ വെച്ച് ജാർഖണ്ഡ് ദമ്പതികളുടെ ആറുവയസുകാരി റോഷ്‌നിയെ പുലി ഭക്ഷിച്ചത്.

New Update
leopard

കോയമ്പത്തൂർ: തമിഴ്‌നാട് വാൽപ്പാറയിൽ വീണ്ടും കുട്ടിയെ പുലി കടിച്ചുകൊന്നു. വേവർലി എസ്റ്റേറ്റിൽ കഴിയുന്ന അസം സ്വദേശികളുടെ എട്ടുവയസുകാരനായ മകൻ നൂറിൻ ഇസ്ലാമിനെ ആണ് പുലി കൊന്നത്. 

Advertisment

വൈകീട്ട് ആറുമണിയോടെയാണ് പാടിയുടെ സമീപത്ത് നിൽക്കുകയായിരുന്ന കുട്ടിയെ പുലി ആക്രമിക്കുന്നത്.


കുട്ടിയെ പുലി കടിച്ചുകൊണ്ടുപോവുകയായിരുന്നു. പിന്നീട് നാട്ടുകാർ നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.


മാസങ്ങൾക്ക് മുമ്പാണ് വാൽപ്പാറയിൽ വെച്ച് ജാർഖണ്ഡ് ദമ്പതികളുടെ ആറുവയസുകാരി റോഷ്‌നിയെ പുലി ഭക്ഷിച്ചത്. വീട്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ വീട്ടിൽ കയറിയായിരുന്നു പുലി പിടിച്ചുകൊണ്ടുപോയത്.

Advertisment