ഡല്‍ഹി: വെള്ളിയാഴ്ചത്തെ റെക്കോര്‍ഡ് മഴയ്ക്ക് ശേഷം ഡല്‍ഹിയിലെ താപനില കുറയുന്നു. തലസ്ഥാനത്തെ സഫ്ദര്‍ജംഗ് ഒബ്‌സര്‍വേറ്ററി ഇന്നത്തെ ഏറ്റവും കുറഞ്ഞ താപനില 13 ഡിഗ്രി സെല്‍ഷ്യസ് റിപ്പോര്‍ട്ട് ചെയ്തു.
ഈ വര്‍ഷം ഡല്‍ഹിയില്‍ കൂടുതല്‍ മഴ ലഭിച്ചതിനാല്‍ ഡിസംബര്‍ 30, 31 തീയതികളില്‍ കുറഞ്ഞ താപനില യഥാക്രമം 6 ഡിഗ്രി സെല്‍ഷ്യസിലേക്കും 5 ഡിഗ്രി സെല്‍ഷ്യസിലേക്കും കുറയുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു
അതേസമയം, പഞ്ചാബ്, രാജസ്ഥാന്‍, ഹരിയാന, ചണ്ഡീഗഢ് എന്നിവിടങ്ങളില്‍ തണുത്ത കാറ്റും ശക്തമാകുമെന്നാണ് പ്രവചനം.
കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് പഞ്ചാബിലെ പല നഗരങ്ങളിലും ഐഎംഡി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.