/sathyam/media/media_files/2026/02/09/untitled-2026-02-09-13-03-18.jpg)
അമൃത്സര്‍: പഞ്ചാബിലെ തന്‍ തരന്‍ ജില്ലയിലുള്ള കോളേജില്‍ കൊലപാതകവും ആത്മഹത്യയും. തിങ്കളാഴ്ച ക്ലാസ് മുറിക്കുള്ളില്‍ വെച്ച് വിദ്യാര്‍ത്ഥി സഹപാഠിയായ പെണ്‍കുട്ടിയെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം സ്വയം വെടിവെച്ച് മരിച്ചു.
ക്ലാസ് മുറിയിലെ സിസിടിവി ക്യാമറയില്‍ ഈ ദാരുണമായ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. സഹപാഠികള്‍ നോക്കിനില്‍ക്കെയായിരുന്നു അക്രമി തോക്കെടുത്ത് പെണ്‍കുട്ടിയെ വെടിവെച്ചത്. തൊട്ടുപിന്നാലെ ഇയാള്‍ തനിക്കു നേരെയും വെടിയുതിര്‍ക്കുകയായിരുന്നു.
പഞ്ചാബിലെ ഉസ്മയിലുള്ള മായ് ഭാഗോ ലോ കോളേജിലാണ് മല്ലിയന്‍ ഗ്രാമവാസിയായ പ്രിന്‍സ് രാജ് നൗഷേര പന്നുവന്‍ സ്വദേശിനിയായ സന്ദീപ് കൗറിനെ വെടിവെച്ചു കൊന്ന ശേഷം സ്വയം വെടിവെച്ച് ജീവിതം അവസാനിപ്പിച്ചത്.
മായ് ഭാഗോ ലോ കോളേജിലെ ക്ലാസ് മുറിക്കുള്ളില്‍ വെച്ചായിരുന്നു ആക്രമണം നടന്നത്. വെടിയേറ്റ ഉടന്‍ തന്നെ ഇരുവരും മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു.
ഈ ക്രൂരകൃത്യത്തിലേക്ക് നയിച്ച കാരണം ഇതുവരെ വ്യക്തമായിട്ടില്ല. വ്യക്തിപരമായ പ്രശ്‌നങ്ങളാണോ ഇതിന് പിന്നിലെന്ന് പോലീസ് പരിശോധിക്കുന്നു.
ക്ലാസ് മുറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. സംഭവത്തിന്റെ കൃത്യമായ ക്രമം മനസ്സിലാക്കാന്‍ ഈ ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചു വരികയാണെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വെടിവെപ്പിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. വ്യക്തിപരമായ വൈരാഗ്യമാണോ ഇതിന് പിന്നിലെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us