ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയുടെ 'ബെല്‍റ്റ് ആന്‍ഡ് റോഡ്' മോഡല്‍ വേണ്ട. ചൈനയെ തളയ്ക്കാന്‍ ഡോവലിന്റെ 'സാഗര്‍' ചുവട്. തീവ്രവാദത്തെ കൂട്ടായി ചെറുക്കാന്‍ സി.എസ്.സി ഇന്ത്യയെ സഹായിക്കും. വിശാല ഇന്ത്യന്‍ മഹാസമുദ്ര കൂട്ടായ്മയില്‍ പാകിസ്ഥാന്‍ അംഗത്വമില്ല. അന്താരാഷ്ട്ര രംഗത്ത് വീണ്ടും മോദി തിളക്കം

അയല്‍ രാജ്യങ്ങള്‍ക്കു സുരക്ഷാ സഹായം നല്‍കുന്ന പ്രധാന രാജ്യം ആയി ഇന്ത്യ മാറുന്നതോടെ, സാമ്പത്തിക പ്രതിസന്ധിയില്‍ ചൈനയെ മാത്രം ആശ്രയിക്കേണ്ട അവസ്ഥ മറ്റു രാജ്യങ്ങള്‍ക്ക് ഒഴിവാക്കാന്‍ സാധിക്കും.

New Update
ajith doval narendra modi-2
Listen to this article
0.75x1x1.5x
00:00/ 00:00

ഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ഇന്ത്യയുടെ സ്വാധീനം ഉറപ്പിക്കുന്ന സുപ്രധാന നീക്കവുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എന്‍.എസ്.എ) അജിത് ഡോവലിന്റെ നേതൃത്വത്തില്‍ നടന്ന കൊളംബോ സുരക്ഷാ കൂട്ടായ്മ (സി.എസ്.സി). 

Advertisment

സി.എസ്.സി രാജ്യങ്ങള്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു സമുദ്രപ്രദേശം പരിപോഷിപ്പിക്കണമെന്ന ആവശ്യമാണ് ഏഴാമതു സി.എസ്.സി ഉന്നതതല യോഗത്തില്‍ അജിത് ഡോവല്‍ മുന്നോട്ടു വെച്ചത്. 


ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്ന ചൈന, സുരക്ഷാ വിഷയങ്ങളില്‍ ഇന്ത്യയുടെ എതിരാളിയായ പാകിസ്താന്‍ എന്നിവര്‍ക്കെതിരെയുള്ള തന്ത്രപരമായ ഇന്ത്യയുടെ നീക്കമാണ് അജിത് ഡോവല്‍ നടത്തിയത്. 

ഇന്ത്യ, മാലിദ്വീപ്, മൗറീഷ്യസ്, ശ്രീലങ്ക, ബംഗ്ലാദേശ് രാജ്യങ്ങള്‍ തമ്മില്‍ അടുത്ത സഹകരണം പ്രോത്സാഹിപ്പിക്കാനും പ്രാദേശിക സുരക്ഷ ശക്തിപ്പെടുത്താനുമുള്ള ഒരു വേദിയാണു സി.എസ്.സി.


'സമുദ്രം നമ്മുടെ ഏറ്റവും വലിയ പൈതൃകമാണ്. നമ്മുടെ സമ്പദ് വ്യവസ്ഥയെ മുന്നോട്ടു നയിക്കുന്ന എന്‍ജിനാണിത്. പൊതുവായ സമുദ്ര ഭൂമിശാസ്ത്രം പങ്കുവെക്കുന്ന രാജ്യങ്ങള്‍ എന്ന നിലയില്‍, ഈ മേഖലയുടെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കേണ്ടതു നമ്മുടെ ഉത്തരവാദിത്തമാണെന്നു സമ്മേളനത്തില്‍ പങ്കെടുത്തു ഡോവല്‍ പറഞ്ഞു.


സീഷെല്‍സ് ഒരു നിരീക്ഷക രാഷ്ട്രമായും മലേഷ്യ ഒരു അതിഥിയായും ഈ സമ്മേളനത്തില്‍ പങ്കെടുത്തു. '2023 ഡിസംബറില്‍ മൗറീഷ്യസില്‍ നടന്ന ആറാമത് എന്‍.എസ്.എ യോഗത്തിനുശേഷം ഞങ്ങളുടെ സഹകരണം മുന്നോട്ടു പോയതില്‍ സന്തോഷമുണ്ട്. 

colambo security conclave ajith doval

പൊതുവായ കാഴ്ചപ്പാട്, കൂടിയാലോചനകള്‍, ലക്ഷ്യങ്ങളുടെ ഏകീകരണം എന്നിവയിലാണ് ഈ കൂട്ടായ്മയുടെ ശക്തിയും വിജയവും കുടികൊള്ളുന്നത്. അഞ്ചു തൂണുകളിലൂടെയുള്ള പതിവായ ഇടപെടലുകളിലൂടെ ഞങ്ങള്‍ ഞങ്ങളുടെ ശേഷി വര്‍ധിപ്പിക്കുന്നു' എന്നും ഡോവല്‍ പറഞ്ഞു.


വിശാല ഇന്ത്യന്‍ മഹാസമുദ്ര കൂട്ടായ്മയില്‍ ഇന്ത്യയുടെ സുരക്ഷാ എതിരാളിയായ പാകിസ്ഥാന് അംഗത്വമില്ല. ചൈന സ്വാധീനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്ന മേഖല കൂടിയാണ് ഇത്. തുറമുഖങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രധാന സ്ഥലങ്ങളില്‍ ചൈന പണം മുടക്കി സ്വാധീനം നേടുന്ന 'ബെല്‍റ്റ് ആന്‍ഡ് റോഡ്' പദ്ധതിയെ ചെറുക്കാന്‍ സി.എസ്.സി സഹായിക്കുന്നു.


അയല്‍ രാജ്യങ്ങള്‍ക്കു സുരക്ഷാ സഹായം നല്‍കുന്ന പ്രധാന രാജ്യം ആയി ഇന്ത്യ മാറുന്നതോടെ, സാമ്പത്തിക പ്രതിസന്ധിയില്‍ ചൈനയെ മാത്രം ആശ്രയിക്കേണ്ട അവസ്ഥ മറ്റു രാജ്യങ്ങള്‍ക്ക് ഒഴിവാക്കാന്‍ സാധിക്കും.

സമുദ്ര സുരക്ഷാ സഹകരണത്തില്‍ പാകിസ്ഥാന്‍ അംഗമല്ലാത്തതിനാല്‍, പ്രധാനപ്പെട്ട സുരക്ഷാ ചര്‍ച്ചകളില്‍ നിന്നും വിവര കൈമാറ്റത്തില്‍ നിന്നും അവര്‍ ഒറ്റപ്പെടും. തീവ്രവാദത്തെ കൂട്ടായി ചെറുക്കാനുള്ള സി.എസ്.സിയുടെ ലക്ഷ്യം, പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്നുള്ള സുരക്ഷാ പ്രശ്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇന്ത്യയെ സഹായിക്കും.


സി.എസ്.സി സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത് രാജ്യത്തിന്റെ സുരക്ഷാ കാര്യങ്ങളില്‍ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് അജിത് ഡോവലാണ്. 2014-ല്‍ ചുമതലയേറ്റ ശേഷം, ഡോവലിന്റെ കാലാവധി പലതവണ നീട്ടിക്കൊടുക്കുകയും, ഈ പദവിക്ക് കാബിനറ്റ് മന്ത്രിയുടെ റാങ്ക് നല്‍കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ സുരക്ഷാ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം ഈ പദവിയിലിരുന്ന വ്യക്തിയാണു ഡോവല്‍.


ഉത്തരാഖണ്ഡില്‍ ജനിച്ച അജിത് ഡോവല്‍ 1968-ല്‍ ഇന്ത്യന്‍ പോലീസ് സര്‍വീസില്‍  ചേര്‍ന്നത് കേരള കേഡറിലാണ്. ഔദ്യോഗിക ജീവിതത്തിന്റെ തുടക്കത്തില്‍കോട്ടയം അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടായി സേവനമനുഷ്ഠിച്ചു. 1971-ലെ തലശേരി കലാപം അടിച്ചമര്‍ത്തുന്നതില്‍ ജൂനിയര്‍ ഉദ്യോഗസ്ഥനായിരുന്ന ഡോവലിന്റെ ഇടപെടല്‍ നിര്‍ണായകമായിരുന്നു.

കേരളത്തിലെ ഹ്രസ്വകാല സേവനത്തിനു ശേഷം 1972-ല്‍ കേന്ദ്ര സര്‍വീസിലേക്ക് മാറിയ ഡോവല്‍, പിന്നീട് ഇന്റലിജന്‍സ് ബ്യൂറോയുടെ ഓപ്പറേഷന്‍സ് വിഭാഗത്തിന്റെ മേധാവിയായും ഡയറക്ടറായും പ്രവര്‍ത്തിച്ചു.

ഏഴ് വര്‍ഷത്തോളം പാകിസ്താനില്‍ രഹസ്യ ഏജന്റായി പ്രവര്‍ത്തിച്ചത് ഉള്‍പ്പെടെ, മിസോറാം, പഞ്ചാബ്, ജമ്മു കശ്മീര്‍ തുടങ്ങിയ തന്ത്രപ്രധാന മേഖലകളിലെ കലാപ വിരുദ്ധ പ്രവര്‍ത്തനങ്ങളിലെ ഡോവലിന്റെ പരിചയം ശ്രദ്ധേയമാണ്. 1988-ല്‍ ധീരതയ്ക്കുള്ള ഉന്നത സൈനിക ബഹുമതികളിലൊന്നായ കീര്‍ത്തി ചക്ര ലഭിക്കുന്ന ആദ്യത്തെ പോലീസ് ഉദ്യോഗസ്ഥനായിരുന്നു ഡോവല്‍.

Advertisment