/sathyam/media/media_files/BYzfj6dUDMuNoVJsU0x0.jpg)
ഡെറാഡൂൺ: വ്യത്യസ്ത മത വിഭാഗങ്ങളിൽപ്പെട്ടവരുടെ പ്രണയത്തെ തുടർന്ന് ഡെറാഡൂൺ റെയിൽവേ സ്റ്റേഷനിൽ വർഗീയ സംഘർഷം.
രണ്ട് സമുദായങ്ങളിലെ അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. ഇരുകൂട്ടരും പരസ്പരം കല്ലേറ് നടത്തി. ട്രെയിനുകൾക്കും കേടുപാടുകൾ വരുത്തി.
ബദൗണിൽ നിന്നുള്ള യുവതിയും യുവാവും തമ്മിലുള്ള ബന്ധമാണ് അക്രമത്തിന് കാരണമെന്ന് അധികൃതർ പറഞ്ഞു. ഇരുവരും റെയിൽവേ സ്റ്റേഷനിൽ ഉണ്ടെന്നറിഞ്ഞ് ഇരു സമുദായക്കാരും അവിടേക്ക് എത്തുകയായിരുന്നു.
പെട്ടെന്ന് തന്നെ ഇരുകൂട്ടരും പരസ്പരം ആക്രമിക്കാൻ തുടങ്ങുകയും സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനുകൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
സംഭവം അറിഞ്ഞ ഉടൻ പോലീസ് സ്ഥലത്തെത്തി. റെയിൽവേ സ്റ്റേഷനിലും പരിസരത്തും വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചു.
സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സീനിയർ പോലീസ് സൂപ്രണ്ട് അജയ് സിംഗ് സ്ഥലത്തെത്തിയിട്ടുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് റെയിൽവേ സ്റ്റേഷനിലും സമീപ പ്രദേശങ്ങളായ റീത്ത മണ്ഡി ഉൾപ്പെടെയുള്ള പരിസരങ്ങളിലും പോലീസ് സംഘം പട്രോളിങ് നടത്തി.