'വോട്ട് മോഷണം'; നടപടി ആവശ്യപ്പെട്ട് കോൺഗ്രസിന്റെ 5 കോടി ഒപ്പ് ശേഖരണ കാമ്പയിൻ തുടങ്ങി

 ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയില്‍ നിന്ന് ഭരണം പിടിച്ചെടുക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഈ വലിയ പ്രക്ഷോഭം.

New Update
Untitled

ഡല്‍ഹി: പട്‌നയില്‍ നടന്ന ചരിത്രപരമായ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ യോഗത്തിന് ശേഷം വോട്ട് മോഷണത്തിനെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിച്ച് പാര്‍ട്ടി. 

Advertisment

വോട്ട് മോഷണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് 5 കോടി ഒപ്പുകള്‍ ശേഖരിക്കുന്നതിനുള്ള ഒപ്പ് ശേഖരണ കാമ്പയിനാണ് പാര്‍ട്ടി ആരംഭിച്ചത്. ഒക്ടോബര്‍ 15 വരെ കാമ്പയിന്‍ തുടരും.


 ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയില്‍ നിന്ന് ഭരണം പിടിച്ചെടുക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഈ വലിയ പ്രക്ഷോഭം.

1940 ന് ശേഷം ബിഹാറില്‍ നടക്കുന്ന ആദ്യത്തെ സിഡബ്ല്യുസി യോഗത്തിലാണ് കോണ്‍ഗ്രസ് 'സംഘടന സൃഷ്ടിക്യാന്‍ അഭിയാന്‍'ആരംഭിച്ചത്. 

ഇതിന്റെ ആദ്യ ഘട്ടത്തില്‍ 10 സംസ്ഥാനങ്ങളിലായി ഇതിനകം 144 ഡിസ്ട്രിക്റ്റ് കോണ്‍ഗ്രസ് കമ്മിറ്റി (ഡിസിസി) പ്രസിഡന്റുമാരെ നിയമിച്ചിട്ടുണ്ട്. അടിത്തട്ടില്‍ പരിഷ്‌കരണങ്ങള്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി.

Advertisment