ബിഹാറില്‍ ആകെയുള്ള ആറ് കോണ്‍ഗ്രസ് എംഎല്‍എമാരും ജെഡിയുവിലേക്ക്, നിതീഷുമായി ചര്‍ച്ച നടത്തി

നിയമസഭാ തെരഞ്ഞെടുപ്പില്‍ 243-ല്‍ 202 സീറ്റുകള്‍ നേടിയാണ് എന്‍ഡിഎ തുടര്‍ഭരണം ഉറപ്പാക്കിയത്. ബിജെപി 89, ജെഡിയു 85 സീറ്റുകള്‍ വീതമാണ് നേടിയത്.

New Update
Untitled

പട്ന: ബിഹാറില്‍ ആകെയുള്ള ആറ് എംഎല്‍എമാരും ജനതാദള്‍ യുണൈറ്റഡില്‍ ചേരുമെന്ന് സൂചന. മുഖ്യമന്ത്രി നിതീഷ് കുമാറുമായി എംഎല്‍എമാര്‍ ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ട്.

Advertisment

രണ്ടു മാസം മുമ്പ് നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ 61 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് ആറു സീറ്റുകളില്‍ മാത്രമാണ് വിജയിച്ചിരുന്നത്.  മഹാസഖ്യത്തിലെ മുഖ്യകക്ഷിയായ ആര്‍ജെഡിക്ക് 25 സീറ്റുകളാണ് ലഭിച്ചത്.


നിയമസഭാ തെരഞ്ഞെടുപ്പില്‍ 243-ല്‍ 202 സീറ്റുകള്‍ നേടിയാണ് എന്‍ഡിഎ തുടര്‍ഭരണം ഉറപ്പാക്കിയത്. ബിജെപി 89, ജെഡിയു 85 സീറ്റുകള്‍ വീതമാണ് നേടിയത്. ആറ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി എത്തുന്നതോടെ ജെഡിയു അംഗബലം 91 ആയി ഉയരും.

Advertisment