ഡല്‍ഹി: വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തേണ്ടതില്ലെന്ന് കോണ്‍ഗ്രസ് തീരുമാനം. സമാജ്വാദി പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസ് ഇന്‍ചാര്‍ജ് അവിനാഷ് പാണ്ഡെ പറഞ്ഞു.
കര്‍ഹാല്‍, സിസാമൗ, ഫുല്‍പൂര്‍, മില്‍കിപൂര്‍, കതേഹാരി, മജഹവാന്‍, മീരാപൂര്‍ എന്നിവിടങ്ങളിലെ സ്ഥാനാര്‍ത്ഥികളെ എസ്പി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
കഠേഹാരി, കര്‍ഹാല്‍, മിരാപൂര്‍, ഗാസിയാബാദ്, മജവാന്‍, സിസാമാവു, ഖൈര്‍, ഫുല്‍പൂര്‍, കുന്ദര്‍ക്കി എന്നീ ഒമ്പത് നിയമസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നവംബര്‍ 13 ന് ഉപതെരഞ്ഞെടുപ്പും നവംബര്‍ 23 ന് ഫലപ്രഖ്യാപനവും നടക്കും.