Advertisment

500 രൂപയ്ക്ക് എല്‍പിജി; പഴയ പെന്‍ഷന്‍ പുനസ്ഥാപിക്കാന്‍ നിയമം; ജാതി സെന്‍സസ്; വന്‍ പ്രഖ്യാപനങ്ങളുമായി കോണ്‍ഗ്രസ് പ്രകടന പത്രിക

New Update
congress

ജയ്പൂര്‍: ജാതി സര്‍വേ, കര്‍ഷകര്‍ക്ക് 2 ലക്ഷം രൂപ വരെ പലിശരഹിത വായ്പ, 10 ലക്ഷം തൊഴിലവസരങ്ങള്‍ തുടങ്ങി വന്‍ വാഗ്ദാനങ്ങളുമായി രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ പ്രകടന പത്രിക.

Advertisment

പഞ്ചായത്തില്‍ നിയമനങ്ങള്‍ നടത്തുന്നതിന് പുതിയ രീതി നടപ്പാക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.  'ജന്‍ ഗോഷ്ണ പത്ര' എന്ന പേരിലാണ് പ്രകടന പത്രിക പുറത്തിറക്കിയത്. 

പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സംസ്ഥാനത്തിന്റെ ചുമതലയുള്ള സുഖ്ജിന്ദര്‍ സിങ് രണ്‍ധാവ, മുഖ്യമന്ത്രി അശോക് ഗെഹ് ലോാട്ട്, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഗോവിന്ദ് സിങ് ദോടസര, സിപി ജോഷി, സച്ചിന്‍ പൈലറ്റ് എന്നിവര്‍ ചേര്‍ന്നാണ് പാര്‍ട്ടി ഓഫിസില്‍ പ്രകടന പത്രിക പുറത്തിറക്കിയത്.

ചിരഞ്ജീവി ആരോഗ്യഇന്‍ഷൂറന്‍സ് പദ്ധതി 25 ലക്ഷത്തില്‍ നിന്ന് 50 ലക്ഷം രൂപയാക്കി ഉയര്‍ത്തും. ചെറുകിട വ്യാപാരികള്‍, കച്ചവടക്കാര്‍, യുവസംഭരംഭകര്‍ തുടങ്ങിയവര്‍ക്ക് അഞ്ച് ലക്ഷം വരെ പലിശരഹിതവായ്പ നല്‍കും, സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രകാരം കര്‍ഷകര്‍ക്ക് താങ്ങുവില തുടങ്ങിയ വാഗ്ദാനങ്ങളും പത്രികയിലുണ്ട്.

കുടുംബനാഥയ്ക്ക് 10,000 രൂപ വാര്‍ഷിക ഓണറേറിയം, 500 രൂപയ്ക്ക് 1.05 കോടി കുടുംബങ്ങള്‍ക്ക് എല്‍പിജി സിലിണ്ടറുകള്‍, കന്നുകാലികളെ വളര്‍ത്തുന്നവരില്‍ നിന്ന് കിലോയ്ക്ക് 2 രൂപയ്ക്ക് ചാണകം വാങ്ങല്‍, സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പഴയ പെന്‍ഷന്‍ പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നിയമനിര്‍മാണം, സര്‍ക്കാര്‍ കോളജുകളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ്, ടാബ്ലെറ്റ് വിതരണം, പ്രകൃതിക്ഷോഭം മൂലമുള്ള നഷ്ടം നികത്താന്‍ ഒരു കുടുംബത്തിന് 15 ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു.

 

 

Advertisment