മഹാരാഷ്ട്രയില്‍ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് കോണ്‍ഗ്രസ്‌. ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തില്‍ നിങ്ങള്‍ക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ നിങ്ങളുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഞങ്ങള്‍ തയ്യാര്‍. ഏക്നാഥ് ഷിന്‍ഡെ, അജിത് പവാര്‍ എന്നിവരെ സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിച്ച് നാന പടോള്‍

കോണ്‍ഗ്രസ് പ്രസിഡന്റ് ഹര്‍ഷ് വര്‍ധന്‍ സപ്കല്‍ പ്രസ്താവനയെക്കുറിച്ച് പ്രതികരിക്കാന്‍ വിസമ്മതിക്കുകയും 'സാരമില്ല, ഇന്ന് ഹോളിയാണ്' എന്ന് പറഞ്ഞുകൊണ്ട് അതിനെ നിസ്സാരമായി തള്ളിക്കളയുകയും ചെയ്തു.

New Update
congress

മുംബൈ: മഹാരാഷ്ട്രയില്‍ ആകെ 16 സീറ്റുകള്‍ മാത്രമേ കൈവശം ഉള്ളൂവെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കുന്നത് സ്വപ്നം കണ്ട് കോണ്‍ഗ്രസ്. ഉപമുഖ്യമന്ത്രിമാരായ ഏക്നാഥ് ഷിന്‍ഡെ, അജിത് പവാര്‍ എന്നിവരെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ച് നാന പടോള്‍ രംഗത്തെത്തി. 

Advertisment

മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തില്‍ അവര്‍ക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ അവരുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. ഷിന്‍ഡെയും ഫഡ്നാവിസും തമ്മില്‍ ഭിന്നതയുണ്ടെന്ന വാര്‍ത്തകള്‍ക്കിടെയാണ് ഈ പ്രസ്താവന വന്നിരിക്കുന്നത്.


ഹോളിയുടെ നിറങ്ങള്‍ക്കിടയില്‍ ഫഡ്നാവിസ് നിങ്ങളെ ശല്യപ്പെടുത്തുകയാണെങ്കില്‍, ഞങ്ങള്‍ നിങ്ങളോടൊപ്പം നില്‍ക്കുമെന്നും ഒരുമിച്ച് സര്‍ക്കാര്‍ രൂപീകരിക്കാമെന്നും പടോള്‍ പറഞ്ഞു. രാഷ്ട്രീയത്തില്‍ എപ്പോഴും വാതിലുകള്‍ തുറന്നിരിക്കുമെന്നും ഷിന്‍ഡെ-പവാര്‍ കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചാല്‍ അവരെ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

എന്നാല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ഹര്‍ഷ് വര്‍ധന്‍ സപ്കല്‍ പ്രസ്താവനയെക്കുറിച്ച് പ്രതികരിക്കാന്‍ വിസമ്മതിക്കുകയും 'സാരമില്ല, ഇന്ന് ഹോളിയാണ്' എന്ന് പറഞ്ഞുകൊണ്ട് അതിനെ നിസ്സാരമായി തള്ളിക്കളയുകയും ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാധീനത്തില്‍ വരുന്നതുവരെ ഷിന്‍ഡെയും അജിത് പവാറും മഹാരാഷ്ട്രയുടെ വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നുവെന്ന് പട്ടോള്‍ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ അവര്‍ വസ്തുതകളെ വളച്ചൊടിക്കുകയും ഫഡ്നാവിസിന്റെ കുടക്കീഴില്‍ ശ്വാസംമുട്ടല്‍ അനുഭവപ്പെടുകയും ചെയ്യുന്നു. 


മഹായുതി സര്‍ക്കാരിനുള്ളിലെ അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ തുടര്‍ച്ചയായി പുറത്തുവരുന്ന സമയത്താണ് പട്ടോളിന്റെ ഈ പ്രസ്താവന വന്നിരിക്കുന്നത്. ഷിന്‍ഡെയ്ക്ക് 57 എംഎല്‍എമാരും അജിത് പവാറിന് 41 എംഎല്‍എമാരുമാണുള്ളത്. മഹാ വികാസ് അഘാഡിക്ക് ആകെ 50 എംഎല്‍എമാരുണ്ട്. 


മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ വളരെ ശക്തമായ നിലയിലാണെന്നത് ശരിയാണ്. അത്ഭുതകരമായ പ്രകടനത്തിലൂടെ ബിജെപി എല്ലാവരെയും അത്ഭുതപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ മഹാരാഷ്ട്രയില്‍ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കുന്നതിലാണ് കോണ്‍ഗ്രസ് തീര്‍ച്ചയായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 

Advertisment