150-ല്‍ അധികം കോണ്‍ഗ്രസ് എംപിമാര്‍ സോവിയറ്റ് യൂണിയനില്‍ നിന്ന് ധനം സ്വീകരിച്ചു, അവര്‍ റഷ്യയുടെ 'ഏജന്റുകളായി' പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന സുഭദ്രാ ജോഷി തിരഞ്ഞെടുപ്പിനായി ജര്‍മ്മന്‍ സര്‍ക്കാരില്‍ നിന്ന് 5 ലക്ഷം രൂപ സ്വീകരിച്ചു, തിരഞ്ഞെടുപ്പില്‍ തോറ്റതിനു ശേഷം ഇന്‍ഡോ-ജര്‍മ്മന്‍ ഫോറത്തിന്റെ പ്രസിഡന്റായി മാറി. വമ്പന്‍ ആരോപണങ്ങളുമായി ബിജെപി എംപി നിഷികാന്ത് ദുബെ

'ഒരു മാധ്യമപ്രവര്‍ത്തക സംഘവും അവരുടെ ഏജന്റുമാരായിരുന്നു, റഷ്യ പ്രസിദ്ധീകരിച്ച ആകെ 16,000 വാര്‍ത്താ ലേഖനങ്ങള്‍ ഈ രേഖയില്‍ ഉണ്ട്.

New Update
Untitledhvyrn

ഡല്‍ഹി: കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ രംഗത്ത്. 2011-ല്‍ യുഎസ് ഇന്റലിജന്‍സ് ഏജന്‍സിയായ സിഐഎ പുറത്തുവിട്ട ഒരു രേഖ പങ്കുവെച്ചാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്.

Advertisment

ഈ രേഖ പ്രകാരം, മുന്‍ കോണ്‍ഗ്രസ് നേതാവ് എച്ച്.കെ.എല്‍. ഭഗതിന്റെ നേതൃത്വത്തില്‍ 150-ല്‍ അധികം കോണ്‍ഗ്രസ് എംപിമാര്‍ സോവിയറ്റ് യൂണിയനില്‍ നിന്ന് ധനം സ്വീകരിച്ചു, അവര്‍ റഷ്യയുടെ 'ഏജന്റുകളായി' പ്രവര്‍ത്തിച്ചുവെന്നായിരുന്നു ആരോപണം.


ഈ ക്ലാസിഫൈഡ് ചെയ്ത രഹസ്യ രേഖ 2011-ല്‍ സിഐഎ പുറത്തുവിട്ടതാണ്. ഇതനുസരിച്ച്, മുന്‍ കോണ്‍ഗ്രസ് നേതാവ് എച്ച്.കെ.എല്‍. ഭഗതിന്റെ നേതൃത്വത്തില്‍ 150-ല്‍ അധികം കോണ്‍ഗ്രസ് എംപിമാര്‍ സോവിയറ്റ് റഷ്യയില്‍ നിന്ന് ധനം സ്വീകരിച്ച് റഷ്യയുടെ ഏജന്റുകളായി പ്രവര്‍ത്തിച്ചുവെന്ന് നിഷികാന്ത് ദുബെ എക്‌സില്‍ കുറിച്ചു.

ഒരു മാധ്യമപ്രവര്‍ത്തക സംഘവും അവരുടെ 'ഏജന്റുമാരായിരുന്നു' എന്നും ദുബെ ആരോപിച്ചു. റഷ്യ പ്രസിദ്ധീകരിച്ച 16,000 വാര്‍ത്താ ലേഖനങ്ങളുടെ പട്ടികയും അദ്ദേഹം പങ്കുവെച്ച രേഖയില്‍ ഉണ്ട്.


കൂടാതെ, കോണ്‍ഗ്രസ് ഭരണകാലത്ത് റഷ്യന്‍ ഇന്റലിജന്‍സ് ഏജന്‍സിയിലെ 1100 പേര്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നുവെന്നും അവര്‍ ബ്യൂറോക്രാറ്റുമാരെയും, ബിസിനസ് സംഘടനകളെയും, അവരുടെ 'പോക്കറ്റില്‍' സൂക്ഷിച്ചിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.


കൂടാതെ, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന സുഭദ്രാ ജോഷി സോവിയറ്റ് യൂണിയന്‍ കാലത്ത് തിരഞ്ഞെടുപ്പിനായി ജര്‍മ്മന്‍ സര്‍ക്കാരില്‍ നിന്ന് 5 ലക്ഷം രൂപ സ്വീകരിച്ചു, തിരഞ്ഞെടുപ്പില്‍ തോറ്റതിനു ശേഷം ഇന്‍ഡോ-ജര്‍മ്മന്‍ ഫോറത്തിന്റെ പ്രസിഡന്റായി മാറിയെന്നും ദുബെ ആരോപിച്ചു.

'ഒരു മാധ്യമപ്രവര്‍ത്തക സംഘവും അവരുടെ ഏജന്റുമാരായിരുന്നു, റഷ്യ പ്രസിദ്ധീകരിച്ച ആകെ 16,000 വാര്‍ത്താ ലേഖനങ്ങള്‍ ഈ രേഖയില്‍ ഉണ്ട്.

അന്നത്തെ കാലത്ത് റഷ്യന്‍ ഇന്റലിജന്‍സ് ഏജന്‍സികളുടെ 1100 പേര്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നു, അവര്‍ ബ്യൂറോക്രാറ്റുമാരെയും, ബിസിനസ് സംഘടനകളെയും, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെയും, അഭിപ്രായനിര്‍മ്മാതാക്കളെയും അവരുടെ 'പോക്കറ്റില്‍' വെച്ച്, ഇന്ത്യയുടെ നയങ്ങള്‍ രൂപപ്പെടുത്തുകയായിരുന്നു. 


കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുഭദ്രാ ജോഷി അന്നത്തെ തിരഞ്ഞെടുപ്പിനായി ജര്‍മ്മന്‍ സര്‍ക്കാരില്‍ നിന്ന് 5 ലക്ഷം രൂപ സ്വീകരിച്ചു, പിന്നീട് തെരഞ്ഞെടുപ്പില്‍ തോറ്റതിനു ശേഷം ഇന്‍ഡോ-ജര്‍മ്മന്‍ ഫോറത്തിന്റെ പ്രസിഡന്റായി.


ഇത് ഒരു രാജ്യമാണോ, അല്ലെങ്കില്‍ അടിമകളും ഏജന്റുകളും ഇടനിലക്കാരുമുള്ള ഒരു ഇടമാണോ? ഇന്ന് ഇതില്‍ അന്വേഷണം വേണമോ വേണ്ടയോ എന്ന് കോണ്‍ഗ്രസ് ഉത്തരം പറയണം.  നിഷികാന്ത് ദുബെ വ്യക്തമാക്കി.

Advertisment