ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
/sathyam/media/media_files/TkCYyCd6fLcblSFNrzve.jpg)
പൂനെ: രണ്ട് പേരുടെ മരണത്തിനിടയാക്കിയ പൂനെയിലെ പോര്‍ഷെ അപകടത്തില്‍ മഹാരാഷ്ട്ര എംഎല്‍എയുടെ മകനും പങ്കുണ്ടെന്ന് ആരോപിച്ച് കോണ്‍ഗ്രസ് മഹാരാഷ്ട്ര ഘടകം രംഗത്ത്.
Advertisment
മകന്‍ ഉള്‍പ്പെട്ട അപകടം മറച്ചുവെക്കാന്‍ നിയമസഭാംഗം തന്റെ അധികാരം ഉപയോഗിച്ചെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലെ ചൊവ്വാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
അപകടത്തെക്കുറിച്ച് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ അന്വേഷിക്കണമെന്നും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് സ്ഥാനമൊഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മെയ് 19 ന് പൂനെയിലെ കല്യാണി നഗര്‍ പ്രദേശത്ത് പതിനേഴുകാരന്‍ മദ്യപിച്ച് ഓടിച്ച പോര്‍ഷെ കാര്‍ പാഞ്ഞുകയറി രണ്ട് ഐടി പ്രൊഫഷണലുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us