Advertisment

പെന്‍ഷന്‍ കിട്ടിയില്ലെന്ന് പറഞ്ഞ സ്ത്രീയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖത്തടിച്ച് കോണ്‍ഗ്രസ് നേതാവ്

തനിക്ക് പെന്‍ഷന്‍ കിട്ടിയില്ലെന്നും അതിനാല്‍ പൂവിന്റെ ചിഹ്നത്തിലാണ് താന്‍ വോട്ടുചെയ്യുകയെന്നുമാണ് സ്ഥാനാര്‍ഥിയോട് വീട്ടമ്മ പ്രതികരിച്ചത്. News | ലേറ്റസ്റ്റ് ന്യൂസ് | Delhi | ദേശീയം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
congress Untitled33453.jpg

ഹൈദരാബാദ്: തനിക്ക് പെന്‍ഷന്‍ കിട്ടിയില്ലെന്ന് പറഞ്ഞ സ്ത്രീയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖത്തടിച്ച കോണ്‍ഗ്രസ് നേതാവ് വിവാദത്തിലായി.

തെലങ്കാനയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും നിസാമാബാദ് ലോക്‌സഭ സ്ഥാനാര്‍ഥിയുമായ തതിപര്‍ത്തി ജീവന്‍ റെഡ്ഡിയാണ് സ്ത്രീയുടെ മുഖത്തടിച്ചത്.

തനിക്ക് പെന്‍ഷന്‍ കിട്ടിയില്ലെന്നും അതിനാല്‍ പൂവിന്റെ ചിഹ്നത്തിലാണ് താന്‍ വോട്ടുചെയ്യുകയെന്നുമാണ് സ്ഥാനാര്‍ഥിയോട് വീട്ടമ്മ പ്രതികരിച്ചത്. ഉടന്‍ സ്ഥാനാര്‍ത്ഥി ഇവരുടെ മുഖത്തടിക്കുകയായിരുന്നു. മര്‍ദ്ദന വീഡിയോ സമൂഹ മാധ്യമത്തില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Advertisment