കമല്‍നാഥിന്റെ മകന്‍ നകുല്‍ ചിന്ദ്വാരയില്‍; അശോക് ഗെഹ്ലോട്ടിന്റെ മകന്‍ വൈഭവ് ജലോറില്‍; 43 സ്ഥാനാര്‍ഥികള്‍ അടങ്ങുന്ന രണ്ടാം ഘട്ട പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്‌

ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള രണ്ടാം ഘട്ട സ്ഥാനാര്‍ഥിപട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടു. 43 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്

New Update
congress1

ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള രണ്ടാം ഘട്ട സ്ഥാനാര്‍ഥിപട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടു. 43 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്.  മുതിര്‍ന്ന നേതാവ് കമല്‍നാഥിന്റെ മകന്‍ നകുല്‍ മധ്യപ്രദേശിലെ ചിന്ദ്വാരയിലും, മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ മകന്‍ വൈഭവ് രാജസ്ഥാനിലെ ജലോറിലും, ഗൗരവ് ഗൊഗോയി അസമിലെ ജോര്‍ഹട്ടിലും, ബിജെപി വിട്ട് അടുത്തിടെ കോൺഗ്രസിൽ ചേർന്ന രാഹുൽ കസ്വ രാജസ്ഥാനിലെ ചുരുവിലും മത്സരിക്കും.

Advertisment

Advertisment