ഡല്‍ഹി: നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും ക്ഷണം ലഭിച്ചതായി റിപ്പോര്‍ട്ട്.
എന്നാല്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കണമോയെന്ന കാര്യം ഇന്ത്യാ മുന്നണി അംഗങ്ങളുമായി ആലോചിച്ച ശേഷം ഖാര്‍ഗെ തീരുമാനിക്കുമെന്നാണ് റിപ്പോര്‍ട്ട്.
പ്രധാനമന്ത്രി മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പാര്‍ട്ടി നേതാക്കള്‍ക്ക് ക്ഷണമൊന്നും ലഭിച്ചിട്ടില്ലെന്നും അതേസമയം എല്ലാ ക്ഷണങ്ങളും അന്താരാഷ്ട്ര നേതാക്കള്‍ക്കാണെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.