New Update
/sathyam/media/media_files/rXEcqhTJ6Rb19Wq6chdS.jpg)
ന്യൂഡല്‍ഹി: സെബി ചെയര്‍മാനെതിരായ ഹിന്‍ഡര്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഓഗസ്റ്റ് 22ന് രാജ്യവ്യാപക പ്രക്ഷോഭം നടത്താന്‍ കോണ്‍ഗ്രസിന്റെ തീരുമാനം. പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ സെബി മേധാവി സ്ഥാനത്തുനിന്ന് മാധബി ബച്ചിനെ മാറ്റണമെന്നാണ് പാര്‍ട്ടിയുടെ ആവശ്യം.
പാർട്ടി ജനറൽ സെക്രട്ടറിമാരുടെയും സംസ്ഥാന അധ്യക്ഷൻമാരുടെയും യോഗത്തിന് ശേഷം കോൺഗ്രസ് നേതാവ് ജയറാം രമേശാണ് ഇക്കാര്യം അറിയിച്ചത്. പാര്‍ട്ടി ദേശീയ പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിലായിരുന്നു യോഗം.
Advertisment
ഹിന്‍ഡര്‍ബര്‍ഗ് റിപ്പോര്‍ട്ടിനെക്കുറിച്ച് തങ്ങള്‍ ചര്‍ച്ച ചെയ്തതായും, അഴിമതിയിൽ സംയുക്ത പാർലമെൻ്ററി സമിതി അന്വേഷണം ആവശ്യപ്പെട്ട് രാജ്യവ്യാപകമായി പ്രക്ഷോഭം നടത്താൻ പാർട്ടി നേതൃത്വം ഐകകണ്‌ഠേന തീരുമാനിച്ചതായും ജയറാം രമേശ് പറഞ്ഞു.