Advertisment

കിഴക്കന്‍ ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യയും ചൈനയും ചര്‍ച്ചകള്‍ തുടരുകയാണെന്ന് പ്രതിരോധ മന്ത്രി

ദീപാവലിയോടനുബന്ധിച്ച് വ്യാഴാഴ്ച ഇരുരാജ്യങ്ങളുടെയും സൈനികര്‍ മധുരം കൈമാറുമെന്നും റിപ്പോര്‍ട്ടുണ്ട്.

New Update
Consensus now to restore ground situation

ഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ ചില മേഖലകളിലെ സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യയും ചൈനയും ചര്‍ച്ചകള്‍ തുടരുകയാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്.

Advertisment

2020-ലെ അതിര്‍ത്തി ഏറ്റുമുട്ടലിന് മുമ്പ് നിലനിന്നിരുന്ന സ്ഥിതിഗതികള്‍ പുനഃസ്ഥാപിക്കാന്‍ രണ്ട് രാജ്യങ്ങളും തമ്മില്‍ ധാരണയായിരുന്നു.

2020 ലെ ഏറ്റുമുട്ടലിനുശേഷം സംഘര്‍ഷം നിലനില്‍ക്കുന്ന ഡെപ്സാംഗ്, ഡെംചോക്ക് സമതലങ്ങളില്‍ നിന്നും ഇന്ത്യ-ചൈന സേനാ പിന്മാറ്റം പൂര്‍ത്തിയായതായി കരസേനാ വൃത്തങ്ങള്‍ സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പരാമര്‍ശം.

ദീപാവലിയോടനുബന്ധിച്ച് വ്യാഴാഴ്ച ഇരുരാജ്യങ്ങളുടെയും സൈനികര്‍ മധുരം കൈമാറുമെന്നും റിപ്പോര്‍ട്ടുണ്ട്.

 

Advertisment