/sathyam/media/media_files/2025/11/13/container-truck-lost-control-2025-11-13-23-03-13.jpg)
മുംബൈ: പുനെ-ബംഗളൂരു ദേശീയ പാതയില്‍ വന്‍ വാഹനാപകടം. നിയന്ത്രണംവിട്ട കണ്ടെയ്നര്‍ ലോറി മറ്റ് വാഹനങ്ങളില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു.
ഹൈവേയില്‍ നവാലെ ബ്രിഡ്ജിന് സമീപത്താണ് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് മൂന്ന് വാഹനങ്ങള്‍ക്ക് തീപിടിച്ചത് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു.
രണ്ട് ലോറികള്‍ക്കും ഒരു കാറിനുമാണ് തീപിടിച്ചത്. തീപിടിച്ച രണ്ട് ലോറികള്‍ക്കിടയില്‍ ഒരു കാര്‍ തകര്‍ന്ന് കിടക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടു.
അപകടത്തില്‍ പത്തോളം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വൈകീട്ട് നാല് മണിയോടെ ആയിരുന്നു അപകടം ഉണ്ടായത്. ഒരു ട്രക്കിന്റെ ബ്രേക്ക് തകരാറിലായതാണ് അപകടത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം. അപകടത്തെ തുടര്‍ന്ന് തിരക്കേറിയ ഹൈവേയില്‍ വന്‍ ഗതാഗതക്കുരുക്കും രൂപം കൊണ്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us