ഗാന്ധിനഗറിൽ മലിനജലം കുടിച്ചതിനെ തുടർന്ന് കുട്ടികളടക്കം 104 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

''നിലവില്‍ 104 സംശയാസ്പദമായ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഭരണകൂടം ചികിത്സയും നിരീക്ഷണ ക്രമീകരണങ്ങളും തുടര്‍ച്ചയായി ശക്തിപ്പെടുത്തുന്നു.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Untitled

ഡല്‍ഹി: കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഗാന്ധിനഗറില്‍ നൂറിലധികം ടൈഫോയ്ഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ഉപമുഖ്യമന്ത്രി ഹര്‍ഷ് സംഘവി പറഞ്ഞു.

Advertisment

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 104 രോഗികളെ പീഡിയാട്രിക് വാര്‍ഡില്‍ പ്രവേശിപ്പിച്ചതിനെത്തുടര്‍ന്ന് ശനിയാഴ്ച ഗാന്ധിനഗര്‍ സിവില്‍ ആശുപത്രിയിലെ സ്ഥിതിഗതികള്‍ സംഘവി അവലോകനം ചെയ്തതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.


ആശുപത്രിയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഡെപ്യൂട്ടി കളക്ടര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും, ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗികളുടെ കുടുംബങ്ങള്‍ക്ക് ഭക്ഷണം, മറ്റ് സൗകര്യങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ടെന്നും സന്ദര്‍ശനത്തിന് ശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. രോഗികളെ ചികിത്സിക്കുന്നതിനായി 22 ഡോക്ടര്‍മാരുടെ ഒരു സംഘം രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജില്ലാ കളക്ടര്‍ മെഹുല്‍ ദവെയുമായി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തതായി ഉപമുഖ്യമന്ത്രി പറഞ്ഞു. ''നിലവില്‍ 104 സംശയാസ്പദമായ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഭരണകൂടം ചികിത്സയും നിരീക്ഷണ ക്രമീകരണങ്ങളും തുടര്‍ച്ചയായി ശക്തിപ്പെടുത്തുന്നു.

രോഗികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും മെച്ചപ്പെട്ട സൗകര്യങ്ങള്‍ നല്‍കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്,'' അദ്ദേഹം പറഞ്ഞു.

Advertisment