New Update
/sathyam/media/media_files/2025/10/13/cough-syrup-2025-10-13-09-30-36.jpg)
ചെന്നൈ: മധ്യപ്രദേശിലും മറ്റ് സംസ്ഥാനങ്ങളിലും നിരവധി കുട്ടികളുടെ മരണത്തിന് കാരണമായ കോള്‍ഡ്രിഫ് എന്ന ചുമ സിറപ്പിന്റെ നിര്‍മ്മാതാക്കളായ ശ്രേസന്‍ ഫാര്‍മസ്യൂട്ടിക്കല്‍സുമായി ബന്ധപ്പെട്ട ഏഴ് സ്ഥലങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി.
Advertisment
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ (പിഎംഎല്‍എ) പ്രകാരമുള്ള നടപടിയുടെ ഭാഗമായി കേന്ദ്ര അന്വേഷണ ഏജന്‍സി സ്ഥലങ്ങള്‍ റെയ്ഡ് ചെയ്യുന്നു.
'നിരവധി കുട്ടികളുടെ മരണത്തിന് കാരണമായ കോള്‍ഡ്രിഫ് ചുമ സിറപ്പ് കേസില്‍ പിഎംഎല്‍എ പ്രകാരം ശ്രീസന്‍ ഫാര്‍മയുമായി ബന്ധപ്പെട്ട ചെന്നൈയിലെ ഏഴ് സ്ഥലങ്ങളിലാണ് ഇഡി പരിശോധന നടത്തുന്നത്.
തമിഴ്നാട് മയക്കുമരുന്ന് നിയന്ത്രണ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ വസതികളും ഇതില്‍ ഉള്‍പ്പെടുന്നു,' ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.