കഫ് സിറപ്പ് വിൽപ്പനയിൽ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരാൻ കേന്ദ്രസർക്കാർ. ഡ്രഗ്സ് റൂൾസിലെ ഷെഡ്യൂൾ കെ ലിസ്റ്റിൽ നിന്നും സിറപ്പ് നീക്കം ചെയ്യും

New Update
cough-syrup

ഡൽഹി: കഫ് സിറപ്പിന്‍റെ വിൽപനയിൽ കടുത്ത നിയന്ത്രണം കൊണ്ടുവരാൻ കേന്ദ്രസർക്കാർ. ഡ്രഗ്സ് റൂൾസിലെ ഷെഡ്യൂൾ കെ ലിസ്റ്റിൽ നിന്നും സിറപ്പ് രൂപത്തിലുള്ള മരുന്നുകൾ നീക്കം ചെയ്യും.

Advertisment

കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇതിനായി കരട് വിജ്ഞാപനം ഇറക്കി. 30 ദിവസത്തിനകം അഭിപ്രായങ്ങൾ അറിയിക്കാമെന്നാണ് നിർദ്ദേശം.

നീക്കം ചെയ്താൽ ടാബ്‍ലെറ്റുകൾ വിൽക്കുംപോലെ എളുപ്പത്തിൽ സിറപ്പുകൾ വിൽക്കാനാകില്ല. കർശന നിയമങ്ങൾ കഫ് സിറപ്പുകളുടെ നിർമാണത്തിലും പാലിക്കണം.

വിഷാംശമടങ്ങിയ കഫ് സിറപ്പ് കഴിച്ച് മധ്യപ്രദേശിൽ 20ലേറെ കുട്ടികൾ മരിച്ച പശ്ചാത്തലത്തിൽ ആണ് കേന്ദ്ര സർക്കാർ നടപടി.

ഇതിന്മേൽ പിന്നീട് അന്വേഷണങ്ങൾ നടന്നപ്പോഴാണ് ഞെട്ടിക്കുന്ന വിവര​ങ്ങൾ പുറത്ത് വന്നത്. തമിഴ്നാട്ടിലെ ശ്രേഷൻ ഫാർമയെന്ന കമ്പനി നിർമ്മിച്ച കഫ് സിറപ്പാണിതെന്ന് കണ്ടെത്തിയിരുന്നു.

പിന്നീട് വ്യാപക പരിശോധനകൾ ഉണ്ടായിരുന്നെങ്കിലും വിഷയത്തിൽ ശ്വാശ്വത പരിഹാരം കാണാൻ ഇതുവരെ കേന്ദ്രത്തിന് കഴിഞ്ഞില്ല.

Advertisment